ടെക്‌നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷന്‍

google news
10

ടെക്‌നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷന്‍ പുറത്തിറക്കി. ഐഎസ്ആര്‍ഒയുടെ വിജയകരമായ ചന്ദ്രയാന്‍-3 ചാന്ദ്ര ദൗത്യത്തിന്റെ സ്മരണയ്ക്കായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.ലെതര്‍ ഡിസൈനുള്ള ഫോണില്‍ ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ക്യാമറ മൊഡ്യൂളുമാണ് ഒരുക്കിയിരിക്കുന്നതെന്നു കമ്പനി പറയുന്നു.11,999 രൂപയ്ക്ക് 8GB+8GB റാമും 128GB റോമും ഉള്ള TECNO Spark 10 Pro മൂണ്‍ എക്‌സ്‌പ്ലോറര്‍ പതിപ്പ് ലഭിക്കും.

enlite ias final advt

ഡിസ്‌പ്ലേയും ഡിസൈനും: 17.22cm (6.78′) ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 90Hzപുതുക്കല്‍ നിരക്ക്, 270Hzടച്ച് സാംപ്ലിംഗ് നിരക്ക്, 580 nitsപരമാവധി. തെളിച്ചം, ഇക്കോ-സിലിക്കണ്‍ ലെതര്‍ സംവിധാനവും ട്രിപ്പിള്‍ മാട്രിക്‌സ് മൂണ്‍ ടൈപ്പ് ക്യാമറ ഡിസൈനും.

മുന്‍ ക്യാമറ: 32MP AI സെല്‍ഫി ക്യാമറ, ഡ്യുവല്‍ ഫ്‌ലാഷ്.പിന്‍ ക്യാമറ: 50MP ഡ്യുവല്‍ ക്യാമറ, F1.6അപ്പേര്‍ച്ചര്‍, ഡ്യുവല്‍ ഫ്‌ലാഷ്.മെമ്മറി: 8GB LPDDR4x + 8GB മെം ഫ്യൂഷന്‍ റാം, 128GB ഇന്റേണല്‍ സ്റ്റോറേജ്, വണ്‍ ടിബി വരെ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ വര്‍ധിപ്പിക്കാം.ബാറ്ററി: 5000mAh ബാറ്ററി, 18W ഫ്‌ലാഷ് ചാര്‍ജര്‍, വെറും 40 മിനിറ്റിനുള്ളില്‍ 50% ചാര്‍ജ്, 27 ദിവസം വരെ നീണ്ട സ്റ്റാന്‍ഡ്‌ബൈയെന്നും കമ്പനി.ഒഎസ്: ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6.പ്രോസസര്‍: ഹീലിയോ G88ഗെയിം ടര്‍ബോ ഡ്യുവല്‍ എഞ്ചിന്‍.2023 സെപ്റ്റംബര്‍ 7 മുതല്‍ പ്രീ-ബുക്കിങിനായി ലഭ്യമാകും. സെപ്റ്റംബര്‍ 15 മുതല്‍ വിപണിയിലെത്തും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം