200 എംപി യുടെ സ്മാർട്ട് ഫോൺ എത്തുന്നു

google news
200 mp camera phone
ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ചു സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് തിരഞ്ഞെടുക്കുവാന്‍ ധാരാളം ഓപ്‌ഷനുകളും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നുണ്ട് .അതുപോലെ തന്നെയാണ് ഇന്ന് വിപണിയില്‍ മഴ ക്യാമറ സ്മാര്‍ട്ട് ഫോണുകളും ലഭിക്കുന്നുണ്ട് .

ഒരു സ്മാര്‍ട്ട് ഫോണുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മിക്ക ഉപഭോക്താക്കളും നോക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് അതിന്റെ ക്യാമറകള്‍ .ഇന്ന് സ്മാര്‍ട്ട് ഫോണുകളിലെ ക്യാമറകള്‍ പലതരത്തിലുള്ള ആവിശ്യങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട് .അതുപോലെ തന്നെ മികച്ച ഓപ്‌ഷനുകളും പുതിയ ഫോണുകളുടെ ക്യാമറകളില്‍ ഉള്‍പ്പെടുത്താറുന്നുണ്ട് .

108 മെഗാപിക്സല്‍ ക്യാമറകളില്‍ വരെ ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .സാംസങ്ങ് .ഷവോമി കൂടാതെ റിയല്‍മി അടക്കമുള്ള സ്മാര്‍ട്ട് ഫോണുകളുടെ 108 മെഗാപിക്സല്‍ ക്വാഡ് ക്യാമറ ഫോണുകള്‍ ഇന്ന് ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റുകളില്‍ ലഭ്യമാക്കുന്നുണ്ട് .

എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം അടുത്ത വര്‍ഷം ചിലപ്പോള്‍ 200 മെഗാപിക്സല്‍ ക്യാമറകളില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തും എന്നാണ് .അതില്‍ പ്രധാനമായും കേട്ട് വരുന്ന ഒരു പേരാണ് സാംസങ്ങ് .സാംസങ്ങിന്റെ മികച്ച ക്യാമറ സ്മാര്‍ട്ട് ഫോണുകള്‍ വരും വര്‍ഷങ്ങളില്‍ വിപണിയില്‍ പ്രതീക്ഷിക്കാം .അത്തരത്തില്‍ പ്രതീക്ഷിക്കാവുന്ന ഒന്നാണ് 200 എംപി ക്യാമറ ഫോണുകള്‍ .

Tags