ഫ്ലിപ്കാർട്ടിൽ വീണ്ടും ഓഫറുകളുമായി ബിഗ് ബില്യൺ സെയിൽ എത്തുന്നു

google news
c

ഫ്ലിപ്കാർട്ടിൽ വീണ്ടും ഓഫറുകളുമായി ബിഗ് ബില്യൺ സെയിൽ എത്തുന്നു. അടുത്ത ബിഗ് ബില്യൺ ഡേയ്സ് സെയിലിനുള്ള ടീസർ കമ്പനി പുറത്ത് വിട്ടു. ഈ സെയിലിന്റെ തിയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആയിരിക്കും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുക.

ഇ-കൊമേഴ്സ് റീട്ടെയിലർ ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കുമായി ചേർന്നാണ് ഓഫറുകൾ നൽകുന്നത്. പേടിഎം ഉപയോഗിച്ച് പണം നൽകുന്നവർക്കും കമ്പനി ക്യാഷ് ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്. എല്ലാതരം പ്രൊഡക്ടുകൾക്കും ഫ്ലിപ്പ്കാർട്ട് ഓഫറുകൾ നൽകുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകൾക്കും ഫ്ലിപ്പ്കാർട്ട് കിടിലൻ ഡിസ്കൌണ്ടുകൾ നൽകുന്നു.

വിവിധ ബ്രാൻഡുകളുടെ വീട്ടുപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, റഫ്രിജറേറ്ററുകൾ, സ്മാർട്ട് ടിവികൾക്ക് എന്നിവയ്ക്കെല്ലാം 80% വരെ കിഴിവ് ഉണ്ടായിരിക്കുമെന്നും ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ബിപി മെഷീനുകൾ, പൾസ് ഓക്സിമീറ്റർ തുടങ്ങിയ ആരോഗ്യ പരിരക്ഷാ പ്രാഡക്ടുകൾക്കും 80% കിഴിവ് ലഭിക്കും. ഹെഡ്‌ഫോണുകൾ, സ്മാർട്ട് വെയറബിൾസ്, സൗണ്ട്ബാറുകൾ എന്നിങ്ങനെയുള്ള പ്രൊഡക്ടുകൾക്കും ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ പരമാവധി 80% വരെ കിഴിവുകൾ നൽകും.

ഈ സെയിലിനിടെ ഐഫോൺ എക്സ്ആർ, ഐഫോൺ 12, ഐഫോൺ എസ്ഇ തുടങ്ങിയ മോഡലുകൾക്ക് കിഴിവുകൾ ലഭിക്കും. ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ മാത്രമല്ല ഐഫോണുകൾക്ക് കിഴിവുകൾ ലഭിക്കുന്നത്. ഐഫോൺ 13 സീരീസ് ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ഐഫോൺ 12 സീരീസ് ഫ്ലിപ്പ്കാർട്ടിലൂടെ ഡിസ്കൌണ്ടിൽ വാങ്ങാം. ഈ സെയിലിലൂടെ ഐഫോൺ 12 സ്റ്റാൻഡേർഡ് വേരിയന്റ് 66,999 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 12 മിനി വേരിയന്റ് 59,999 രൂപയ്ക്ക് സ്വന്തമാക്കാം. ഐഫോൺ 12 പ്രോ 1,15,900 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഐഫോൺ 12 പ്രോ മാക്സ് ഈ ഓഫറിലൂടെ 1,25,900 രൂപയ്ക്ക് വാങ്ങാം.

Tags