ഇൻഫിനിക്‌സ് സ്മാർട്ട് 5 എ ഓഗസ്റ്റ് 2 ന് ഇന്ത്യയിൽ അവതരിപ്പിക്കും

google news
t3

ഇൻഫിനിക്‌സ് സ്മാർട്ട് 5 എ ഓഗസ്റ്റ് 2 ന് ഇന്ത്യയിൽ അവതരിപ്പിക്കും.ഇൻഫിനിക്‌സ് സ്മാർട്ട് 5 എ സ്മാർട്ഫോണിന് ഇന്ത്യയിൽ 7,000 രൂപയ്ക്ക് താഴെ വരുന്ന വിലയിൽ അവതരിപ്പിക്കും. സ്മാർട്ട് 5 എ വാങ്ങുകയാണെങ്കിൽ പുതിയതും പഴയതുമായ ജിയോ വരിക്കാർക്ക് 550 രൂപ കിഴിവ് ലഭിക്കും. എച്ച്ഡി + റെസല്യൂഷൻ വരുന്ന 6.52 ഇഞ്ച് ഡിസ്പ്ലേയാണ് സ്മാർട്ട് 5എയിൽ നൽകിയിരിക്കുന്നത്. സെൽഫി ക്യാമറ ഉൾപ്പെടുന്ന ഒരു ഡ്രോപ്പ് നോച്ച് ഇതിൻറെ പ്രധാന സവിശേഷതയാണ്.

പിന്നിലായി ഒരു ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും സ്ഥാപിച്ചിട്ടുണ്ട്. പിൻ പാനൽ കണ്ണിനെ ആകർഷിക്കുന്ന ടെക്സ്ചർ ഗ്രേഡിയന്റ് കളർ ഡിസൈനുമായി വരുന്നു, ഇതിനെ പ്രിസം ഫ്ലോ എന്ന് കമ്പനി വിളിക്കുന്നു. ഓഷ്യൻ വേവ്, ക്വെറ്റ്സൽ സിയാൻ, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ വിപണിയിൽ നിന്നും ലഭ്യമാകും. കൂടാതെ, ഈ സ്മാർട്ട്ഫോണിന് 8.7 എംഎം കനവും 183 ഗ്രാം ഭാരവുമുണ്ട്.ഡിസ്പ്ലേ 500 ഡിസ്‌പ്ലേയ് ബറൈറ്നെസ്സ് നൽകുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 13 മണിക്കൂർ ഗെയിമിംഗ് സമയവും, 19 മണിക്കൂർ എച്ച്ഡി വീഡിയോ പ്ലേബാക്ക് സമയവും, 16 മണിക്കൂർ ശ്രദ്ധേയമായ വെബ് ബ്രൗസിംഗ് സമയവും നൽകുന്നു. 

Tags