വിസ്മയിപ്പിക്കും ക്യാമറയും വിലയില്‍ മാറ്റങ്ങളുമായി ഐഫോണ്‍ 15 സീരീസുകളെത്തി

google news
34

വിസ്മയിപ്പിക്കും ക്യാമറയും വിലയില്‍ മാറ്റങ്ങളുമായി ആഡംബര ഐഫോണ്‍ 15 പ്രോ മാക്സ് ഉള്‍പ്പെടെ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിള്‍ വാച്ച് സീരീസ് 9 , ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നീ വാച്ചുകളും ആപ്പിള്‍ ഔദ്യോഗികമായി പുറത്തിറക്കി. ആപ്പിള്‍ പാര്‍കിലെ സ്റ്റീവ് ജോബ്‌സ് തീയേറ്ററില്‍ ഓണ്‍ലൈനായാണ് വണ്ടര്‍ലസ്റ്റ് എന്നു പേരിട്ട അവതരണം അരങ്ങേറിയത്.

ഈ വര്‍ഷം ഐഫോണുകളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ചാര്‍ജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോര്‍ട്ട് ചേര്‍ത്തതാണ്, പക്ഷേ ഇത് വിപണിയിലെ ആന്‍ഡ്രോയിഡ് ഫോണുകളിലും കാണുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ആണ്.കൂടാതെ സീരീസ് 9 ആപ്പിള്‍ കമ്പനിയുടെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഉല്‍പ്പന്നമാണ്, ഈ വര്‍ഷം മുതല്‍ എല്ലാ വാച്ച് നിര്‍മാണവും 100% ക്ലീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. വാച്ച് ബാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളില്‍ നിന്നും ആപ്പിള്‍ തുകല്‍ ഉപേക്ഷിക്കും.

ഐഫോണ്‍ 15 ന് ഡൈനാമിക് ഐലന്‍ഡ് നോച്ച്, ചാര്‍ജ് ചെയ്യാനുള്ള യുഎസ്ബി-സി പോര്‍ട്ട്, 48 എംപി ക്യാമറ എന്നിവ ലഭിക്കുന്നു. ഐഫോണ്‍ 15 പ്രോയ്ക്കും 15 പ്രോ മാക്സിനും പുതിയ ടൈറ്റാനിയം ബോഡി ഉണ്ടായിരിക്കും. ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്‌സും 48 എംപി പ്രൈമറി ക്യാമറ നിലനിര്‍ത്തുന്നു.പുതിയ സ്മാര്‍ട്ട് വാച്ച് അള്‍ട്രാ 2, സീരീസ് 9 എന്നിവ മികച്ച ബാറ്ററി ബാക്കപ്പും ഡബിള്‍ ടാപ്പ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

ഐഫോണ്‍ 15 & 15 പ്ലസ് വിശദാംശങ്ങള്‍

ഐഫോണ്‍ 15 ഡിസ്പ്ലേയ്ക്ക് 2,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഉണ്ട്. ഐഫോണ്‍ 15ന് 6.1 ഇഞ്ച് ഡിസ്പ്ലേയാണെങ്കില്‍ ഐഫോണ്‍ 15 പ്ലസിന് 6.7 ഇഞ്ച് പാനലാണുള്ളത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 14 പ്രോ ഹാന്‍ഡ്സെറ്റുകളില്‍ അവതരിപ്പിച്ച എ16 ബയോണിക് ചിപ്പാണ് പുതിയ ഐഫോണ്‍ 15-ല്‍. രണ്ടാം തലമുറ അള്‍ട്രാ വൈഡ് ബാന്‍ഡ് ചിപ്പും (UWB) ഇതിലുണ്ട്.

വില: 799 ഡോളര്‍ (iPhone 15) & 899 ഡോളര്‍ (iPhone 15 Plus).പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.കട്ടിയുള്ള സെറാമിക് ഗ്ലാസ് ഷീല്‍ഡ്.48എംപി പ്രധാന ക്യാമറ.2x ടെലിഫോട്ടോ.കോണ്ടൂര്‍ഡ് എഡ്ജ്.ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം