ഐക്യൂ നിയോ 5 സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 16ന് വിപണിയിൽ

ഐക്യൂ നിയോ 5 സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 16ന് വിപണിയിൽ

ഐക്യൂ നിയോ 5 സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 16 ന് വിപണിയിൽ അവതരിപ്പിക്കും. വിവോ സബ് ബ്രാന്‍ഡായ ഐക്യൂ വെയ്ബോയില്‍ പോസ്റ്റ് ചെയ്ത ടീസര്‍ വഴി ഈ കാര്യം വെളിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയില്‍ പുറത്തിറക്കിയ ഐക്യൂ നിയോ 3 5ജിയുടെ പിന്‍ഗാമിയായിട്ടാകും ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ എത്തുക.

8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 2,998 ന് ഏകദേശം 34,000 രൂപയും ആരംഭ വിലയോടെ ഫോണ്‍ ലഭ്യമാകുമെന്ന് ടിപ്പ്സ്റ്റര്‍ അവകാശപ്പെട്ടു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,298 ന്ഏകദേശം 37,500 രൂപയും, 12 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,398 ന് ഏകദേശം 38,600 രൂപയും , 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,698 ന്ഏകദേശം 46,000 രൂപയുമാണ് യഥാക്രമം വില വരുന്നത്.

ഐക്യു നിയോ 5 സാംസങ് നിര്‍മ്മിച്ച 120 ഹെര്‍ട്‌സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയും മുന്‍വശത്ത് 16 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറും അവതരിപ്പിക്കും. 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 598 പ്രൈമറി സെന്‍സറിനൊപ്പം 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും വരുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പും ഇതിലുണ്ട്. 88W ഫാസ്റ്റ് വയര്‍, 66W വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവയുള്ള 4,400 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്.

Tags