നുബിയ റെഡ് മാജിക് 6 എസ് പ്രോ സ്മാർട്ഫോൺ സെപ്റ്റംബർ 6 ന് അവതരിപ്പിക്കും

x
നുബിയ റെഡ് മാജിക് 6 എസ് പ്രോ സ്മാർട്ഫോൺ സെപ്റ്റംബർ 6 ന് അവതരിപ്പിക്കും.ഈ സ്മാർട്ട്ഫോണിന് ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888+ SoC പ്രോസസർ ഉണ്ടായിരിക്കുമെന്ന് ഇത് വെളിപ്പെടുത്തുന്നു. 8 ജിബി, 12 ജിബി, 16 ജിബി റാം 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുമായി പുതിയ നുബിയ റെഡ് മാജിക് 6 എസ് പ്രോ വിപണിയിൽ വരും.

ഈ പ്രോ മോഡലിൽ മികച്ച ശക്തിയേറിയ 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമായി 4,380 എംഎഎച്ച് ബാറ്ററി വരുന്നു. 215 ഗ്രാം ഭാരമുള്ള ഈ സ്മാർട്ട്ഫോണിൻറെ കനം 9.5 മില്ലിമീറ്ററാണ്. ഇത് പച്ച, കറുപ്പ്, ചുവപ്പ്, നീല ഗ്രേഡിയന്റ് കളർ ഓപ്ഷനുകളിൽ അവതരിപ്പിക്കും. ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്.

ഈ ഹാൻഡ്‌സെറ്റിന് പുറകിലായി ഒരു വെർട്ടിക്കൽ ക്യാമറ അറേയുണ്ട്. 64 എംപി പ്രൈമറി ക്യാമറ സെൻസറോടുകൂടിയ ട്രിപ്പിൾ ക്യാമറ സംവിധാനവുമുണ്ട്.സെൽഫികൾ പകർത്തുവാനും സ്ട്രീമിംഗിനും 8 എംപി മുൻ ക്യാമറയുണ്ട്. റെഡ്മി മാജിക് 6 പ്രോയിൽ കാണുന്ന ഒരു ഫുൾ എച്ച്ഡി+ റെസല്യൂഷനും 165Hz റിഫ്രെഷ് റേറ്റുള്ള 6.8 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ഫോണിൽ ഉള്ളത്.