'പ്രൊമോറോബോർട്ടിന്' ഒരു മുഖം വേണം:ഒന്നരക്കോടി ഓഫറുമായി കമ്പനി ​​​​​​​

google news
Humanoid rorbort

അമേരിക്ക ആസഥാനമായ പ്രശസ്തരായ റോബോട്ട്​ നിര്‍മാതാക്കളാണ്​ വിചിത്രമായ ഓഫറുമായി രംഗത്തുവന്നിരിക്കുന്നത്​. പ്രോമോബോട്ട്​ എന്ന റോബോട്ടിക്സ്​​ കമ്പനി അവരുടെ ഹ്യുമനോയ്​ഡ്​ റോബോട്ട്​ അസിസ്റ്റന്‍റിന്​​ വേണ്ടിയാണ്​ ഒരു 'മുഖത്തെ' തേടുന്നത്​.നിങ്ങളുടെ മുഖത്തിന്‍റെ ആജീവനാന്ത റൈറ്റ്​സ്​ അവര്‍ക്ക്​ നല്‍കുകയാണെങ്കില്‍ രണ്ട്​ ലക്ഷം ഡോളറാണ് (1.5 കോടി രൂപയോളം)​ വാഗ്ദാനം ചെയ്യുന്നത്​.

ഹോട്ടലുകളിലും ഷോപ്പിങ്​ മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ്​ കമ്ബനി നിര്‍മിക്കുന്നത്​. ദിവസേന ആയിരക്കണക്കിന്​ ആളുകളുമായി ഇടപഴകുന്നതും അവരെ സഹായിക്കുന്നതുമായ​ റോബോട്ടുകളെ 2023ന്​ മാളുകളിലും ഹോട്ടലുകളിലും വിന്യസിക്കാനാണ്​ കമ്ബനി ഉദ്ദേശിക്കുന്നത്​.

അതേസമയം, 'ദയാശീലനും സല്‍ഗുണനു'മെന്ന്​ തോന്നിക്കുന്ന മുഖമാണ്​ തങ്ങള്‍ക്ക്​ വേണ്ടതെന്ന്​ പ്രോമോബോട്ട്​ അറിയിച്ചിട്ടുണ്ട്​. കൂടാതെ ആജീവനാന്തകാലത്തേക്ക്​ ആ മുഖത്തിന്‍റെ അവകാശം കമ്ബനിക്കായിരിക്കും. ഏത്​ ​പ്രായത്തിലുമുള്ള പുരുഷന്‍മാര്‍ക്കും സ്​ത്രീകള്‍ക്കും അതിനായി അപേക്ഷയയക്കാം. തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയുന്ന ആളുകളില്‍ നിന്ന്​ മറുപടിക്കായി കാത്തിരിക്കുകയാണ്​ പ്രോമോബോട്ട്​.

പ്രോമോബോട്ട്​ ഹ്യുമനോയ്​ഡ്​ റോബോട്ടുകള്‍ക്ക്​ പേരുകേട്ട കമ്ബനിയാണ്​. അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍, പ്രൊമോട്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, ഗൈഡുകള്‍, സഹായികള്‍ തുടങ്ങി നിരവധി റോളുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ റോബോട്ടുകള്‍ ഇതിനകം 43 രാജ്യങ്ങളില്‍ പല മേഖലകളിലായി ഉപയോഗിക്കുന്നുണ്ട്​.ഇത് കാഴ്ചവെക്കുന്നത് വടക്കേ അമേരിക്കയിലും മിഡില്‍ ഈസ്റ്റിലുമുള്ള വിമാനത്താവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും റീട്ടെയില്‍ സ്റ്റോറുകളിലുമായിരിക്കും.

Tags