വിവോ വി 21 ഇ 5 ജി സ്മാർട്ട്‌ഫോൺ ജൂൺ 24 ന് അവതരിപ്പിക്കും

google news
9sa18

വിവോ വി 21 ഇ 5 ജി സ്മാർട്ട്‌ഫോൺ ജൂൺ 24 ന് അവതരിപ്പിക്കും.വിവോ വി 21 ഇ ഇന്ത്യയിൽ ഒരൊറ്റ 8 ജിബി റാം / 128 ജിബി സ്റ്റോറേജ് വേരിയന്റിൽ അവതരിപ്പിക്കുമെന്ന് പറയുന്നു. രാജ്യത്ത് ഏകദേശം 25,000 രൂപയോളം വില ഇതിന് നൽകിയേക്കുമെന്നാണ്  റിപ്പോർട്ടുകൾ .വിവോ വി 21 ഇ 5 ജിയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്‌പ്ലേയുണ്ടായിരിക്കും. 8 ജിബി റാം / 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിൻറെ മലേഷ്യൻ വേരിയന്റിന് കരുത്ത് പകരുന്നത്. 3 ജിബി അധിക വെർച്വൽ റാമും ഈ സ്മാർട്ട്ഫോണിന് ലഭിച്ചേക്കാം.കമ്പനിയുടെ ഫൺ‌ടച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം സ്‌കിൻ ഉപയോഗിച്ച് ഇത് ഗൂഗിളിൻറെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കും. 44W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി 21 ഇ 5 ജി സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Tags