ഷോർട്ട് വിഡിയോകൾക്ക് അതിരില്ല യുട്യൂബ് ഷോട്സ് ചെയ്യാം

google news
Youtube shorts
ടിക്ടോക്കിനെ കെട്ടുകെട്ടിച്ചതിന് പിന്നാലെ ഒഴിവ് വന്ന വലിയ മാര്‍ക്കറ്റ് സാധ്യത എല്ലാ ടെക്ക് ഭീമന്മാരും മുതലെടുക്കുക തന്നെ ചെയ്തു. ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ കമ്പനിയായ ഷെയര്‍ചാറ്റ് മുതല്‍ ഗൂഗിള്‍ വരെയുള്ളവര്‍ ഉണ്ട്. പുതിയ തലമുറയ്ക്കിടയില്‍ വലിയ സ്വീകാര്യത പുതിയ പ്ലാറ്റ്ഫോമിന് ലഭിക്കുന്നുമുണ്ട്. 

രാജ്യത്ത് നിലവില്‍ ഏറ്റവും വളര്‍ച്ചയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഒന്ന് ഷോര്‍ട്ട് വീഡിയോ കണ്ടന്റുകളുടേതാണ്.2025 ഓടെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിമാസം 650 മില്യണില്‍ അധികം ആയിരിക്കുമെന്ന് കണക്കുകള്‍ പറയുന്നു.

ടിക്ടോക്ക് ബാനിന് പിന്നാലെ ഷോര്‍ട്ട് വീഡിയോ സെക്ഷനിലുണ്ടായ വലിയ അവസരം മുതലെടുക്കാന്‍ ടെക്ക് ഭീമന്മാര്‍ നിരവധി ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ ഗൂഗിളിന്റെ സംഭാവനയാണ് യൂട്യൂബ് ഷോര്‍ട്ട്സ്. 

ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഇവന്റിലാണ് ഗൂഗിള്‍ ഔദ്യോഗികമായി യൂട്യൂബ് ഷോര്‍ട്ട്സ് പ്ലാറ്റ്ഫോം ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് 60 സെക്കന്‍ഡ് വരെ ഡ്യൂറേഷനുള്ള ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാന്‍ കഴിയും. പുതിയ പ്ലാറ്റ്ഫോം കൂടുതല്‍ കൂടുതല്‍ രസകരവും ആകര്‍ഷകവുമാക്കുന്നതിന് നിരവധി ഫീച്ചറുകളും ഗൂഗിള്‍ കൊണ്ട് വന്നിട്ടുണ്ട്.

Tags