ത്രെഡ് : സക്കര്‍ബര്‍ഗ് വ്യാഴാഴ്ച ട്വിറ്റർ എതിരാളിയെ അവതരിപ്പിക്കും

google news
thread

മെറ്റ പുതിയ അവതരിപ്പിക്കുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം വ്യാഴാഴ്ച എത്തും. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് മെറ്റ ഇതിനെ അവതരിപ്പിക്കുന്നത്.കാഴ്ചയില്‍ ട്വിറ്ററിന് സമാനമായ ഡാഷ്ബോര്‍ഡ് തന്നെയാണ് ത്രെഡ്സിന്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും തമ്മിലുള്ള നേരിട്ടൊരു ഏറ്റുമുട്ടലിനാണ് ഇതുവഴി തുടക്കമിടുക.ത്രെഡ്സ് ആപ്പ് സൗജന്യ സേവനമായിരിക്കും. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണവും ഉണ്ടാവില്ല.

അതേസമയം, ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്സിന് ഗുണകരമാവാനാണ് സാധ്യത. ട്വിറ്റര്‍ ഇതുവരെ നേരിട്ടതില്‍ വലിയ വെല്ലുവിളിയായിരിക്കും ത്രെഡ്സ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളുടെ ആശയം പകര്‍ത്തി അത് വിജയമാക്കിയ ചരിത്രം സക്കര്‍ബര്‍ഗിനുണ്ട്. ടെലഗ്രാമിനെ അനുകരിച്ചുള്ള വാട്സാപ്പ് ഫീച്ചറുകളും, സ്നാപ്ചാറ്റിനെ അനുകരിച്ചുള്ള ഇന്‍സ്റ്റാഗ്രാം ഫീച്ചറുകളും, ടിക് ടോക്കിനെ അനുകരിച്ചുള്ള റീല്‍സുമെല്ലാം അതില്‍ ചിലതാണ്. മാത്രവുമല്ല ഒരു സോഷ്യല്‍ മീഡിയാ സ്ഥാപനം എന്ന നിലയില്‍ മെറ്റയുടെ ശേഷി വലുതാണ്. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം ആയതിനാല്‍ ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ തുടക്കത്തില്‍ തന്നെ ത്രെഡ്സിലേക്ക് കൊണ്ടുപോവാന്‍ മെറ്റയ്ക്ക് സാധിച്ചേക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags