ട്രംപിന്റെ വിചാറ്റ് നിരോധനം; ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞേക്കാം

google news
ട്രംപിന്റെ വിചാറ്റ് നിരോധനം; ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞേക്കാം

ടിക്‌ടോക്, വീചാറ്റ് എന്നീ രണ്ട് ആപ്പുകളെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നിരോധിച്ചത്. ഇതു പ്രയോഗത്തില്‍ വരുത്താന്‍ ആപ്പിളിന് വിചാറ്റ് തങ്ങളുടെ ആപ് സ്റ്റോറില്‍ നിന്ന് നീക്കംചെയ്യേണ്ടതായി വരും. അങ്ങനെ വരുമ്പോള്‍ ആപ്പിളിന്റെ വില്‍പ്പന 30 ശതമാനം വരെ കുറയാനുള്ള സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധനായ മിങ്-ചി കുവോ പറയുന്നു.

വീ ചാറ്റ് ചൈനയിലെ ഏറ്റവും ജനപ്രീതിയുള്ള സമൂഹ മാധ്യമ ആപ് മാത്രമല്ല, അതുപയോഗിച്ചാണ് പല ചൈനക്കാരും പണമടിടപാട് നടത്തുന്നത്. ട്രംപിന്റെ ഓര്‍ഡര്‍ ആപ്പിളിനോട് വിചാറ്റ് അമേരിക്കയില്‍ മാത്രമാണ് നീക്കംചെയ്യാന്‍ ആവശ്യപ്പെടുന്നതെങ്കില്‍ ത് 6 ശതമാനം വരെ ഐഫോണ്‍ വില്‍പ്പനയെ ബാധിച്ചേക്കും.

ആഗോള തലത്തില്‍ വീ ചാറ്റ് നീക്കംചെയ്യണമെന്നാണ് ഓര്‍ഡർ എങ്കില്‍ അത് ആപ്പിളിന് ചൈനയിലെ ഉപയോക്താക്കളെയും നഷ്ടപ്പെട്ടേക്കാമെന്നാണ് വാദം. ഐഫോണിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന.

Tags