ട്വിറ്റര്‍ ഇന്ത്യയില്‍ കൂട്ടപിരിച്ചുവിടല്‍; മാര്‍ക്കറ്റിങ് മേധാവിയടക്കം ഭൂരിഭാഗം പേർക്കും ജോലി നഷ്ടമായി

twitter
 

ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ൽ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ തു​ട​രു​ന്നു. ഇ​ന്ത്യ​യി​ലെ ജീ​വ​ന​ക്കാ​രെ​യും പി​രി​ച്ചു​വി​ട്ടു. ഇ​ന്ത്യ​ൻ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.  
 
സെ​യി​ൽ​സ് ആ​ൻ​ഡ് എ​ഞ്ചി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ ചി​ല​രെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. അ​തേ​സ​മ​യം ട്വി​റ്റ​ർ ഇ​ന്ത്യ ഇ​തു​സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഒ​രു പ്ര​സ്താ​വ​ന ഇ​റ​ക്കു​ക​യോ പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ക​യാ​ണോ എ​ന്ന് പി​ന്നീ​ട് ഇ​മെ​യി​ൽ വ​ഴി അ​റി​യി​ക്കു​മെ​ന്ന് ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​തി​നു​ശേ​ഷം ക​ന്പ​നി വെ​ള്ളി​യാ​ഴ്ച ലോ​ക​മെ​ന്പാ​ടു​മു​ള്ള ഓ​ഫീ​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു.
 
ആഗോള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇക്കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ ആഗോളതലത്തില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
 
നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാളിനെയടക്കം പുറത്താക്കിയാണ് മസ്ക് ട്വിറ്റര്‍ ഭരണം തുടങ്ങിയത്. കമ്പനിയുടെ സിഎഫ്ഒ, ലീഗല്‍ പോളിസി, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റ് മേധാവി എന്നിവരെയും പിരിച്ചുവിട്ടിരുന്നു. സിഇഒ ഉള്‍പ്പടെയുള്ളവര്‍ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളില്‍ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു.