പരാതികൾക്ക് പരിഹാരമായി ട്വിറ്റർ

twiter
പുതിയ ട്വീറ്റുകള്‍ ഓട്ടോമാറ്റിക് ആയി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്നു എന്നായിരുന്നു ഉപഭോക്താക്കള്‍ അറിയിച്ച പരാതി.ഈ പരാതിയ്ക്ക് പരിഹാരവുമായാണ് ഇപ്പോള്‍ ട്വിറ്റര്‍ എത്തിയിരിക്കുന്നത്. നിരവധി ഉപഭോക്താക്കളുള്ള മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് കൂടിയാണ് ട്വിറ്റര്‍. ഇനി മുതല്‍ പഴയ ട്വീറ്റുകള്‍ തന്നെയാണ് ടൈംലൈനില്‍ കാണാന്‍ സാധിക്കുക.

അതേസമയം, പുതിയ ട്വീറ്റുകള്‍ കാണണമെന്നുണ്ടെങ്കില്‍ ടൈംലൈനിന് മുകളില്‍ കാണുന്ന ട്വീറ്റ് കൗണ്ടര്‍ ബാറില്‍ ക്ലിക്ക് ചെയ്യണം. അതുവരെ പഴയ ട്വീറ്റുകളായിരിക്കും അവിടെ കാണാന്‍ സാധിക്കുക. മാത്രമല്ല, ടൈംലൈന്‍ ഇനി ഓട്ടോമാറ്റിക് റിഫ്രഷ് ആകുകയുമില്ല.