ഗൂഗിൾ ഫോട്ടോസ് പ്ലാറ്റഫോമിൽ അൺലിമിറ്റഡ് ആയി അപ്ലോഡില്ല; 15 ജിബി പരിധി ഏർപ്പെടുത്തി

google news
google

ഗൂഗിൾ ഫോട്ടോസ് പ്ലാറ്റഫോമിൽ അൺലിമിറ്റഡ് ആയി ചിത്രങ്ങളും വീഡിയോകളും  അപ്ലോഡ് ചെയ്യുന്ന സേവനം അവസാനിച്ചു. ജൂൺ 1  മുതൽ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഓരോ വ്യക്തിക്കും അനുവദിച്ചിരിക്കുന്ന ഗൂഗിൾ സ്റ്റോറേജ് പരിധി 15  ജിബിയാകും.

പരമാവധി ചിത്രങ്ങളും വിഡിയോകളും അപ്ലോഡ് ചെയ്യേണ്ട സമയം കഴിഞ്ഞു. ഇതുവരെ ഗൂഗിൾ ഫോട്ടോസ് 15  ജിബി പരിധിയിൽ അല്ലാത്തതിനാൽ എത്ര ചിത്രങ്ങളും വിഡിയോകളും വേണമെങ്കിൽ അപ്ലോഡ് ചെയ്യാമായിരുന്നു.

എന്നാൽ ഗൂഗിൾ പിക്സ്ൽ 1 -5  ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജൂൺ ഒന്നിന്  ശേഷവും 15  ജിബി പരിധിയില്ലാതെ തന്നെ ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാം. എന്നാൽ അധിക സ്‌പേസ് ആവശ്യമെങ്കിൽ പ്രതിമാസം 130  രൂപയ്ക്ക് 100 ജിബിയോ 210  രൂപയ്ക്ക് 200 ജിബിയോ എടുക്കാൻ കഴിയും.

Tags