ഗൂഗിൾ പേയും ഫോൺ പേയും നിശ്ചലം; പരാതിയുമായി ഉപഭോക്താക്കൾ

gpay
 


മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി യുപിഐ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

നിരവധി ഉപഭോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. 

എന്നാൽ, പരാതി വ്യപകമായതോടെ പ്രതികരണവുമായി എൻപിസിഐ രംഗത്തെത്തി. ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അറിയിച്ചു.