ചൈനക്ക് പണികൊടുത്ത് യുഎസും; ടി​ക് ടോ​ക്കും വീ​ചാ​റ്റും നി​രോ​ധി​ക്കു​ന്നു

google news
ചൈനക്ക് പണികൊടുത്ത് യുഎസും; ടി​ക് ടോ​ക്കും വീ​ചാ​റ്റും നി​രോ​ധി​ക്കു​ന്നു

വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് ഞായറാഴ്ച മുതല്‍ യു.എസില്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ദേ​ശീ​യ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്നും വി​വ​ര​ങ്ങ​ള്‍ ചൈ​ന​യ്ക്കു ചോ​ര്‍​ത്തു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​മേ​രി​ക്ക ആ​പ്പ് നി​രോ​ധി​ക്കു​ന്ന​തെന്ന് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ആപ്പുകള്‍ നീക്കം ചെയ്യണമെന്ന ഉത്തരവ് ‌യു.എസ് വാണിജ്യ വകുപ്പ് ആപ്പിളിനും ഗൂഗിളിനും നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ഈ ആപ്പുകള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

എ​ന്നാ​ല്‍‌ ചൈ​ന​യും ര​ണ്ട് ക​മ്ബ​നി​ക​ളും ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ചി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധ​ന​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ഭ​ര​ണ​കൂ​ടം പ​റ​യു​മ്ബോ​ള്‍ രാ​ഷ്ട്രീ​യ പ്രേ​ര​രി​ത​മാ​ണെ​ന്ന് ടി​ക് ടോ​ക് ആ​രോ​പി​ക്കു​ന്നു.

രാജ്യസുരക്ഷ, വിദേശനയം, സമ്ബദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു. ഏ​തൊ​രു പ്ലാ​റ്റ്‌​ഫോ​മി​ലെ​യും ഏ​ത് പ്ലേ ​സ്റ്റോ​റി​ലൂ​ടെ​യും ഈ ​ആ​പ്പു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​ത് വി​ല​ക്കും. രാ​ജ്യ​സു​ര​ക്ഷ, വി​ദേ​ശ​ന​യം, യു​എ​സ് സ​മ്ബ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​ന് ചൈ​ന ഈ ​ആ​പ്പു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത​തു- വി​ല്‍​ബ​ര്‍ റോ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കന്‍ കമ്ബനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ടിക്ടോക് ഉള്‍പ്പെടെയുളള 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് യു.എസും ആപ്പുകള്‍ നിരോധിച്ചത്.

Tags