ഫോണ്‍ നമ്പറിന് പകരം യൂസര്‍ നെയിം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

google news
whatsapp

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാന്‍ നിരവധി ഫീച്ചറുകളാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഗ്രൂപ്പ് ചാറ്റില്‍ ഫോണ്‍ നമ്പറിന് പകരം യൂസര്‍ നെയിം തെളിഞ്ഞ് വരുന്ന പുതിയ ഫീച്ചറുമായിട്ടാണ് വാട്‌സ് ആപ്പ് എത്തിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചത്.  ഗ്രൂപ്പുകളിലുള്ള അജ്ഞാതരായ ആളുകള്‍ പങ്കുവെയ്ക്കുന്ന മെസേജുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഫോണ്‍ നമ്ബറിന് പകരം യൂസര്‍ നെയിം പ്രത്യക്ഷപ്പെടുന്നതോടെ ആളുകളെ തിരിച്ചറിയാന്‍ ഉപയോക്താവിന് എളുപ്പത്തില്‍ സാധിക്കും. അതേസമയം, ചാറ്റ് ബബിളില്‍ ഫോണ്‍ നമ്ബര്‍ തുടര്‍ന്നും കാണാന്‍ കഴിയുന്നതാണ്. 

Tags