വിവോയുടെ X70 ഫോണുകൾ പുറത്തിറക്കി

google news
vivo X70 pro

 വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു .Vivo X70 Pro+,വിവോ  X70 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .വില നോക്കുകയാണെങ്കിൽ വിവോയുടെ  X70 Pro ഫോണുകൾക്ക് 46,990 രൂപയാണ് ആരംഭ വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക്  49,990 രൂപയും ആണ് വില വരുന്നത് .Vivo X70 Pro+ ഫോണുകൾക്ക് 79,990 രൂപയും ആണ് വില വരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് .വിവോയുടെ X70 പ്രൊ പ്ലസ് സ്മാർട്ട് ഫോണുകൾ Snapdragon 888+ പ്രോസ്സസറുകളിലും കൂടാതെ വിവോയുടെ X70 പ്രൊ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലും ആണ് പ്രവർത്തനം നടക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും 5ജി[5G] സപ്പോർട്ടിൽ തന്നെയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .വിവോയുടെ  X70 Pro ഫോണുകൾക്ക് 50 മെഗാപിക്സൽ + 12 മെഗാപിക്സൽ + 12 മെഗാപിക്സൽ + 8 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ Vivo X70 Pro+ ഫോണുകൾക്ക് 50 മെഗാപിക്സൽ  + 48 മെഗാപിക്സൽ + 12മെഗാപിക്സൽ  + 8മെഗാപിക്സൽ പിൻ ക്യാമറകളും ആണുള്ളത് .വിവോയുടെ  X70 Pro ഫോണുകൾക്ക് 46,990 രൂപയാണ് ആരംഭ വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക്  49,990 രൂപയും ആണ് വില വരുന്നത് .Vivo X70 Pro+ ഫോണുകൾക്ക് 79,990 രൂപയും ആണ് വില .

Tags