ഏപ്രിലിൽ ഇന്ത്യയിൽ 74 ലക്ഷം അക്കൗണ്ടുകൾ പൂട്ടിയെന്ന് വാട്‌സ്ആപ്പ്

google news
whatsapp
 

ന്യൂഡല്‍ഹി: ഏപ്രില്‍ മാസം ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് പൂട്ടി വാട്‌സ്ആപ്പ്. കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ വാട്‌സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ചതിനും എതിരേയുമാണ് നടപടി. പൂട്ടിയ അക്കൗണ്ടുകളില്‍ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുമ്പേതന്നെ മുന്‍കരുതലായി വാട്‌സ്ആപ്പ് സ്വമേധയാ നടപടി എടുത്തതാണ്.

Read more:  കാസർകോട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രാക്ടർ നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ഏപ്രില്‍ ഒന്നിനും 30-നുമിടയില്‍ വാട്‌സ്ആപ്പിന് രണ്ട് ഉത്തരവുകൾ കിട്ടിയിരുന്നു. ഇത് രണ്ടും പാലിച്ചു.

 
പൂട്ടിയ അക്കൗണ്ടുകളില്‍ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുമ്പേതന്നെ മുന്‍കരുതലായി വാട്‌സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരായാണ് വാട്‌സ്ആപ്പ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam