ഡാര്‍ക്ക് തീമില്‍ നിറങ്ങളും; പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സാപ്പ് 

google news
ഡാര്‍ക്ക് തീമില്‍ നിറങ്ങളും; പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സാപ്പ് 

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസ്സേജിങ് ആപ്പായ വാട്ട്സാപ്പ് പുതിയ ഫീച്ചറുകളുമായി എത്തുന്നു. ഡാര്‍ക്ക് തീമില്‍ നിറങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം, വാട്ട്സാപ്പ് വെബ് കോളിനുള്ള സൗകര്യങ്ങളും പുതിയ ഫീച്ചറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചറുകളുമായി ആപ്പ് എത്രയും പെട്ടെന്ന് വിപണിയിലിറങ്ങുമെന്നാണ് ഉടമയായ ഫേസ്ബുക്ക് അറിയിക്കുന്നത്.

വെബ്, ഡെസ്ക് ടോപ്പ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഡാര്‍ക്ക് തീമില്‍ ആപ്പ് പുറത്തിറങ്ങുമെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് നിറങ്ങള്‍ കൂടി തീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വന്നത്.

ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, വാട്ട്സാപ്പ് വെബ് എന്നിവയില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകും. വാട്ട്സാപ്പ് വെബ് വഴി ഗ്രൂപ്പ് കോള്‍ ചെയ്യാനുള്ള ഫീച്ചറുകളും വാട്സാപ്പ് നിര്‍മ്മിക്കുന്നുണ്ട്.

Tags