ആര്‍ക്കൈവ് ചെയ്ത ചാറ്റുകള്‍ ഇനി മുന്നില്‍ കാണില്ല; പുതിയ ഫീച്ചർ അവതരിപ്പിച്ച്​ വാട്​സ്​ആപ്പ്​

google news
whatsap

ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്ന ഫീച്ചറുമായി വീണ്ടും വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ്. പൊതുവേ, ഒരു ചാറ്റ്​ ആർക്കൈവ്​ ചെയ്​താലും പുതിയ സന്ദേശങ്ങൾ വന്നാൽ, അതി​െൻറ നോട്ടിഫിക്കേഷൻ കാണിക്കും. എന്നാല്‍ പുതിയ മെസേജുകള്‍ വന്നാലും ആര്‍ക്കൈവ് ചെയ്ത മെസേജുകളെ ഒളിപ്പിച്ചു നിര്‍ത്തി കൂടുതല്‍ പ്രൈവസി നല്‍കുന്ന വിധത്തിലാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.  

ഇത് ഉപയോക്താവിന് അവരുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണവും ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ ഫോള്‍ഡര്‍ ഓര്‍ഗനൈസുചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യവും നല്‍കും. പുതിയ മെസേജ് വരുമ്പോള്‍ മെയിന്‍ ചാറ്റ് ലിസ്റ്റിലേക്ക് പോകുന്നതിന് പകരം ആര്‍ക്കൈവുചെയ്ത സന്ദേശങ്ങള്‍ ആ ഫോള്‍ഡറില്‍ തന്നെ നിര്‍ത്തണമെന്ന് നിരവധി ഉപയോക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സെറ്റിങ്ങുകള്‍ പ്രകാരം ആര്‍ക്കൈവുചെയ്ത മെസേജ് ത്രെഡിലേക്ക് അയച്ചാലും അത് ആ ചാറ്റ് ഫോള്‍ഡറില്‍ തുടരും.

അപ്‌ഡേറ്റിന് മുമ്പ് ആര്‍ക്കൈവുചെയ്ത ചാറ്റുകള്‍ പഴയപടിയാക്കാനുള്ള ഓപ്ഷന്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കും. പുതിയ സേവനം ഐഫോൺ, ആൻഡ്രോയ്​ഡ്​ ഉപയോക്​താക്കൾക്ക്​ ഒരുപോലെ ലഭ്യമാണെന്ന്​ വാട്​സ്ആപ്പ് പുറത്തുവിട്ട​ വാർത്താ കുറിപ്പില്‍​ പറയുന്നു.

ഉപയോക്താക്കൾക്ക്​ സ്വന്തം ഇൻബോക്​സിൽ കൂടുതൽ നിയന്ത്രണം നൽകാനായാണ്​ ഇത്​ നടപ്പാക്കുന്നതെന്നും വാട്​സ്​ആപ്പ്​ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർകൈവ്ഡ് ചാറ്റ് ഫീച്ചർ നിലവിലുണ്ടെങ്കിലും, ആർക്കൈവുചെയ്‌ത ത്രെഡിൽ ഒരു പുതിയ മെസേജ് ലഭിക്കുമ്പോഴെല്ലാം അവ ചാറ്റുകളിൽ മുന്നിൽ തന്നെ കയറി വരുമായിരുന്നു. ഇത് ആർകൈവ്ഡ് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കുമ്പോഴുള്ള പോരായ്മയായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തിരുന്നു.

Tags