സന്ദേശങ്ങൾ എഡിറ്റ് ചെയ്യാൻ അനുമതി, പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

google news
whatsapp

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഫീച്ചറുകളിൽ ഒന്ന് അനുവദിച്ചു. പുതുതായി സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

“നിങ്ങൾ ഒരു തെറ്റ് വരുത്തുകയോ മനസ്സ് മാറ്റുകയോ ചെയ്യുന്ന നിമിഷങ്ങളിൽ, നിങ്ങൾ അയച്ച സന്ദേശങ്ങൾ ഇപ്പോൾ WhatsApp-ൽ എഡിറ്റ് ചെയ്യാം,” പോസ്റ്റിൽ കുറിക്കുന്നു.

“എഡിറ്റ് ചെയ്‌ത സന്ദേശങ്ങൾ അവയ്‌ക്കൊപ്പം ‘എഡിറ്റ് ചെയ്‌തത്’ പ്രദർശിപ്പിക്കും, അതിനാൽ നിങ്ങൾ സന്ദേശമയക്കുന്നവർക്ക് എഡിറ്റ് ഹിസ്റ്ററി കാണിക്കാതെ തന്നെ തിരുത്തലിനെക്കുറിച്ച് അറിയാം,”-. പോസ്റ്റിൽ പറയുന്നു.

ഈ ഫീച്ചർ വരും ആഴ്ചകളിൽ ആഗോളതലത്തിൽ പുറത്തിറങ്ങും. സെന്റ് എന്നതിൽ അമർത്തി 15 മിനിറ്റിനുള്ളിൽ അയയ്ക്കുന്നവർക്ക് അവരുടെ സന്ദേശങ്ങളിൽ മാറ്റം വരുത്താനാകും.

ഫംഗ്ഷൻ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ മാറ്റാൻ ആഗ്രഹിക്കുന്ന സന്ദേശം ദീർഘനേരം അമർത്തി ഡ്രോപ്പ്-ഡൗൺ മെനുവിൽ "എഡിറ്റ്" തിരഞ്ഞെടുക്കുക.

ടെലിഗ്രാം, സിഗ്നൽ,ട്വിറ്റർ  തുടങ്ങിയ ആപ്പുകളിൽ ഇതിനോടകം തന്നെ ഈ സേവനം ലഭ്യമാണ്.

Tags