പുതിയ ഫീച്ചറുമായി വാട്സപ്പ്

google news
whatspp
 

വാട്സപ്പ് ഉപയോക്താക്കൾക്ക്  സന്തോഷ വാർത്തയാണ് ഇപ്പോൾ വരുന്നത്. അഡ്മിന്‍മാര്‍ക്ക് ആയി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്‌ആപ്പ്. 

ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പിനുള്ളില്‍ തന്നെ പല ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്ന് വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്..

ഗ്രൂപ്പ് ചാറ്റുകളിലെ കമ്മ്യൂണിറ്റികള്‍ തിരിച്ചറിയാനായി ചെറിയ ഡിസൈന്‍ മാറ്റവും വാട്സ്‌ആപ്പ് അവതരിപ്പിക്കുമെന്നാണ് സൂചന. കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും.

പിന്നീട് മറ്റ് ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചാറ്റ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. ഇതിനായി പ്രത്യേകം ഐക്കണുകള്‍ നല്‍കും.

Tags