സ്വകാര്യത നയം മെയ് 15 മുതല്‍: വിശദീകരണവുമായി വാട്സ്ആപ്പ്

google news
സ്വകാര്യത നയം മെയ് 15 മുതല്‍: വിശദീകരണവുമായി വാട്സ്ആപ്പ്

ന്യൂയോര്‍ക്ക്: സ്വകാര്യത നയം മെയ് 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്സ്ആപ്പ്. എന്നാല്‍ ബിസിനസ് അക്കൗണ്ട്കളുമായി ചാറ്റ് ചെയ്യണോ വേണ്ടയോ എന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും വാട്‌സ്ആപ്പ് അറിയിച്ചു. അതേസമയം, വാട്‌സ്ആപ്പിന്റെ സ്വകാര്യത നയത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ നയം എന്നാണ് പൊതുവിലുള്ള വിമര്‍ശനം.

എന്നാല്‍, വ്യക്തികള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ ചോര്‍ത്തില്ലെന്ന് ആവര്‍ത്തിച്ച കമ്പനി ബിസിനസ് അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാകും ഫേസ്ബുക്കിന് നല്‍കുക എന്നാണ് പറയുന്നത്. വ്യക്തികള്‍ ആരോടൊക്കെ സംസാരിക്കുന്നുവെന്ന വിവരങ്ങള്‍ വാട്‌സ് ആപ്പ് എവിടെയും ശേഖരിക്കുന്നില്ലെന്നും അവകാശപ്പെടുന്നു. ഇതോടൊപ്പം വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങളോ, പങ്കുവെക്കുന്ന ലൊക്കേഷന്‍ വിവരങ്ങളോ ആരുമായും പങ്കുവെക്കില്ലെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഉറപ്പ് നല്‍കുന്നു.

Tags