ഫോൺ നഷ്ടപ്പെട്ടാൽ ജി-പേ ,പേ -ടിഎം എന്നിവ നഷ്ടപ്പെടുമോ !

google news
paytm vs google pay
ഫോണ്‍ നമ്മുടെ കയ്യില്‍ തന്നെ എപ്പോഴും സുരക്ഷിതമായി ഉണ്ടാകുമെന്ന് ആര്‍ക്കും ഉറപ്പു പറയാന്‍ കഴിയില്ല.അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറെയാണ്.അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ഗൂഗിള്‍ പേ, പേടിഎം അക്കൗണ്ടുകള്‍ സുരക്ഷിതമാക്കേണ്ടത് നിര്‍ബന്ധമാണ്.

പേടിഎം ഉപയോക്താക്കള്‍ക്ക് എല്ലാഡിവൈസുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ കഴിയും, എന്നാല്‍ അതിനായി, അക്കൗണ്ടിന്റെ പാസ്‌വേഡും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറും ഓര്‍മായുണ്ടാകണം. ഇത് രണ്ടും അറിയാമെങ്കില്‍, നിങ്ങളുടെ പേടിഎം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ലോഗ് ഔട്ട് ചെയ്യാം. അത് എങ്ങനെ എന്ന് നോക്കാം.

ആദ്യം മറ്റൊരു ഡിവൈസില്‍ പേടിഎം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, തുടര്‍ന്ന് ലോഗിന്‍ ചെയ്യുക.ഇനി സ്ക്രീനിനു മുകളില്‍ ഇടതുവശത്തുള്ള ഹാംബര്‍ഗര്‍ മെനുവില്‍ ടാപ്പ് ചെയ്യുക. അതിലെ "പ്രൊഫൈല്‍ സെറ്റിങ്‌സ്"ക്ലിക്ക് ചെയ്യുക.അതിനു താഴെ നിങ്ങള്‍ക്ക് ധാരാളം ഓപ്ഷനുകള്‍ കാണാനാവും. അതില്‍ "സെക്യൂരിറ്റി ആന്‍ഡ് പ്രൈവസി എന്നതില്‍ ക്ലിക്കുചെയ്‌തതിനുശേഷം "മാനേജ് അക്കൗണ്ട്സ് ഓണ്‍ ഓള്‍ ഡിവൈസസ്" 
ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.അതില്‍ ടാപ്പ് ചെയ്തതിനു ശേഷം എല്ലാ ഉപകരണങ്ങളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യണമെന്ന് ഉറപ്പാണോ എന്ന് ചോദിക്കും. അതില്‍ നിങ്ങള്‍ക്ക് "യെസ്" അല്ലെങ്കില്‍ "നോ" അമര്‍ത്താം.

അതുപോലെ, പേടിഎമ്മിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്ബറായ "01204456456"ല്‍ വിളിച്ചും നിങ്ങള്‍ക്ക് ലോഗ് ഔട്ട് ചെയ്യാം. മുകളില്‍ പറഞ്ഞ രീതിയില്‍ താല്കാലികമായും നിങ്ങളുടെ അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാനാകും.അക്കൗണ്ട് എങ്ങനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്യാം?

എല്ലാ ഉപകരണങ്ങളില്‍ നിന്നും ലോഗ് ഔട്ട് ചെയ്‌ത ശേഷം, ഉപയോക്താക്കള്‍ക്ക് പേടിഎം വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ '24×7 ഹെല്പ്' തിരഞ്ഞെടുക്കാം.'ഇതിനുശേഷം, "റിപ്പോര്‍ട്ട് എഫ്രോഡ്" (Report a fraud) തിരഞ്ഞെടുത്ത് ആവശ്യമുള്ള വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം, 'മെസ്സേജ് അസ്' (Message Us) ബട്ടണില്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട്നിങ്ങളുടേതാണെന്നതിന് തെളിവ് സമര്‍പ്പിക്കുക, അതുകഴിഞ്ഞ് രണ്ടുതവണ പരിശോധിച്ച ശേഷം പേടിഎം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും.

Tags