പതിനായിരം രൂപയ്ക്ക് 5ജി ഫോണ്‍ സ്വന്തമാക്കാം

realme

വിലക്കുറവില്‍ 5ജി ഫോണുകള്‍ ഇറക്കാനൊരുങ്ങി റിയല്‍മി. ബുധാഴ്ച നടന്നൊരു വെബിനാറില്‍ സിഇഒ മാധവ് സേത്ത് ആണ് ഇക്കാര്യം അറിയിച്ചത്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട് ഫോണുകള്‍ക്ക് സാധാരണ 15,000ത്തിലേറെയാണ് മറ്റു കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ പതിനായിരം രൂപക്ക് താഴെയുള്ള 5ജി ഫോണുമായിട്ടാണ് റിയല്‍മി എത്തുന്നത്.


കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ റിയല്‍മി X50 പ്രോ എന്ന മോഡലിലൂടെ റിയല്‍മി ഇന്ത്യയില്‍ 5ജി ഫോണുകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നീലെയാണ് റിയല്‍മി 85ഏ, റിയല്‍മി നാര്‍സോ 30 പ്രോ 5ഏ, റിയല്‍മി ത7 മാക്സ് 5ഏ എന്നീ മോഡലുകള്‍ കൂടി അവതരിപ്പിച്ച് 5ജി ശൃംഖല വികസിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം, റിയല്‍മിയുടെ Narzo 30 5ജി എന്ന മോഡലില്‍ 5ജി ലഭ്യമാണ്. MediaTek Dimensity 700 ലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ റിയല്‍മി Narzo 30 4ജി സ്മാര്‍ട്ട് ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.