ഓഫ്‌ലൈനായി ഇനി പണമിടപാട് നടത്താം

google news
RBI
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, വാലറ്റുകള്‍, ആപ്പുകള്‍ അടക്കം എന്തും ഉപയോഗിച്ച്‌ ഓഫ്‌ലൈന്‍ പേയ്‌മെന്റ് രീതി സാധ്യമാവുന്നു.ഡിജിറ്റലായി പണം അയക്കാന്‍ ഇന്റര്‍നെറ്റ് വേണ്ട. ഇത്തരത്തില്‍ ഓഫ്‌ലൈന്‍ പേയ്‌മെന്റ് രീതി ആവിഷ്കരിക്കാന്‍ പദ്ധതിയിടുകയാണ് ആര്‍.ബി.ഐ.ഗ്രാമങ്ങള്‍ നെറ്റ് വര്‍ക്കില്ലാത്ത സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇടപാടുകള്‍ സുഗമമാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാം എന്ന സംവിധാനത്തിലേക്ക് ആര്‍.ബി.ഐ എത്തുന്നത്. താമസിക്കാതെ ഇത് സാധ്യമാവും.പുതിയ സംവിധാനം സെപ്റ്റംബർ  2020 മുതൽ ജൂൺ  2021 വരെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കാം എന്ന സംവിധാനത്തിലേക്ക് ആര്‍.ബി.ഐ എത്തുന്നത്.

ഇത്തരം ഇടപാടുകള്‍ക്ക് സുരക്ഷ മുന്‍ നിര്‍ത്തിയുള്ള അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്‌എ) ആവശ്യമില്ലെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഇടപാടുകള്‍ ഓഫ്‌ലൈന്‍ മോഡില്‍ ആവുന്നതോടെ പൈസ ക്രെഡിറ്റാവുന്ന മെസ്സേജുകളോ, നോട്ടിഫിക്കേഷനുകളോ വേഗത്തില്‍ ഉപഭോക്താവിന്‍റെ ഫോണില്‍ എത്താന്‍ വൈകിയേക്കും.

Tags