എയര്‍ടൈം; യൂട്യൂബ് വീഡിയോ കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ച് കാണാം

google news
എയര്‍ടൈം; യൂട്യൂബ് വീഡിയോ കൂട്ടുകാര്‍ക്കൊപ്പം ഒരുമിച്ച് കാണാം

യുട്യൂബ് വിഡിയോ കൂട്ടുകാരോടൊത്ത് അഭിപ്രായം പറഞ്ഞും, പ്രതികരണങ്ങല്‍ പങ്കുവച്ചുമൊക്കെ ആസ്വദിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി എയര്‍ടൈം ആപ്പ് പുത്തന്‍ അനുഭവമാകുന്നു. കൂട്ടുകാരൊത്ത് വീഡിയോ കാണാന്‍ ഈ ആപ്പ് സഹായിക്കും.

എല്ലാവരും അവരവരുടെ ഉപകരണങ്ങളിലായിരിക്കും വീഡിയോ കാണുക. വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ പ്രതികരണങ്ങള്‍, ഇമോജികള്‍, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ തുടങ്ങിയവ കൈമാറാനും എയര്‍ടൈം വഴി സാധിക്കും.

ഇത് ഉപയോഗിക്കണമെങ്കില്‍ ഫോണ്‍ നമ്പര്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. എയര്‍ടൈം ആപ് ഡൗണ്‍ലോഡ് ചെയ്ത്, 'ഗെറ്റ് സ്റ്റാര്‍ട്ടഡ്' ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടും. ഒടിപി എന്റര്‍ ചെയത് വെരിഫിക്കേഷന്‍ നടന്നു കഴിഞ്ഞാല്‍ 'ക്രീയേറ്റ് റൂം' ഓപ്ഷനില്‍ ക്ലിക്കു ചെയ്ത് കൂട്ടുകാരെ ആഡ് ചെയ്യാം. തുടര്‍ന്ന് യുട്യൂബില്‍ ക്ലിക്കു ചെയ്ത് വിഡിയോ സ്ട്രീമിങ് തുടങ്ങാം.

നിലവില്‍ 5 പേര്‍ക്കു വരെയാണ് ഒരു സമയത്ത് എയര്‍ടൈമില്‍ വഡിയോ കാണാനാകുക. സാധാരണ വിഡിയോ കോളിലൂടെ മറ്റുള്ളവരോട് ആപ്പിലെത്താന്‍ ആവശ്യപ്പെടാം. അതിനായി റൂം തുറന്ന് ഹാന്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ആളുകള്‍ ഒത്തു ചേര്‍ന്നു കഴിഞ്ഞാല്‍, പോപ്‌കോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഒരുമിച്ചു കാണാനുള്ള വിഡിയോ തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'പോസ്റ്റ് റ്റു റൂം' ബട്ടണില്‍ ടാപ്പു ചെയ്ത് ഒരുമിച്ചു കാണാം.

Tags