പ്രത്യേക എക്സ്ചേഞ്ച് ഓഫറിനൊപ്പം സീറോ ഡൗണ്‍ പേയ്മെന്‍റ് സൗകര്യം

zerodown payment
 

  പ്രത്യേക എക്സ്ചേഞ്ച് ഓഫറിനൊപ്പം സീറോ ഡൗണ്‍ പേയ്മെന്‍റ് സൗകര്യം

·തെരഞ്ഞെടുത്ത വോള്‍ട്ടാസ്വോള്‍ട്ടാസ് ബെക്കോ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം വരെ പ്രത്യേക കാഷ്ബാക്ക് ഓഫര്‍

·12000 രൂപ വിലമതിക്കുന്ന അഞ്ചുവര്‍ഷത്തേയ്ക്കുള്ള സമഗ്ര വാറന്‍റി

 

കൊച്ചി: എയര്‍ കണ്ടീഷണര്‍ വിപണിയിലെ പ്രമുഖരായ വോള്‍ട്ടാസ് ലിമിറ്റഡ് ഉത്സവകാലത്ത് ഉപയോക്താക്കള്‍ക്കായി ഗ്രാന്‍ഡ് മഹോത്സവ് ഓഫര്‍ അവതരിപ്പിക്കുന്നു. നവംബര്‍ 10 വരെയാണ് ഓഫര്‍ കാലാവധി.

 ഗ്രാന്‍ഡ് മഹോത്സവ് ഓഫറിന്‍റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനക്ഷമമായ പഴയ എയര്‍ കണ്ടീഷണറുകള്‍ കൈമാറ്റം ചെയ്യുകയും പുതിയ ഊര്‍ജ്ജക്ഷമതയുള്ളതും സാങ്കേതികമായി മുന്‍പന്തിയിലുള്ളതുമായ വോള്‍ട്ടാസ് എയര്‍ കണ്ടീഷണര്‍ സ്വന്തമാക്കുകയും ചെയ്യാം. വോള്‍ട്ടാസിന്‍റെ അംഗീത ചാനല്‍ പാര്‍ട്ണര്‍മാര്‍എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍നിന്ന് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ.

 ഉത്പന്നങ്ങള്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുന്നതിനായ് വോള്‍ട്ടാസും വോള്‍ട്ടാസ് ബെക്കോയും തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 15 ശതമാനം വരെ കാഷ്ബാക്കും എന്‍ബിഎഫ്സികളില്‍നിന്ന് രണ്ടായിരം രൂപ മുതലുള്ള ലളിതമായ ഇഎംഐയും അടക്കമുള്ള വിവിധ ഫിനാന്‍സ് ഓഫറുകളും നല്കുന്നുണ്ട്. ഇതിനുംപുറമെ വോള്‍ട്ടാസ് 12000 രൂപ മൂല്യമുള്ള അഞ്ചുവര്‍ഷത്തേയ്ക്കുള്ള സമഗ്ര വാറന്‍റിയും നല്കുന്നു. ഈ ഉത്സവകാലത്ത് കൂടുതല്‍ പര്‍ച്ചേയ്സും ഹോം അപ്ഗ്രഡേഷനും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് സവിശേഷമായ ഓഫറുകള്‍ അവതരിപ്പിക്കുന്നത്.

 കൂളിംഗ് ഉത്പന്നങ്ങളുടെയും ഹോം അപ്ലയന്‍സുകളുടെയും പ്രമുഖ ബ്രാന്‍ഡ് എന്ന നിലയില്‍ ഉപയോക്താക്കളുടെ നിത്യവുമുള്ള ജോലികള്‍ എളുപ്പമാക്കാനും നൂതനമായ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും ജീവിതം മെച്ചപ്പെടുത്താനും കൂടുതല്‍ അര്‍ത്ഥപൂര്‍ണമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് വോള്‍ട്ടാസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രദീപ് ബക്ഷി പറഞ്ഞു. ഈ ഉത്സവകാലത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഏറ്റവും പുതിയ വീട്ടുപകരണങ്ങള്‍ ഏറ്റവും ആകര്‍ഷകമായ ഓഫറുകളിലൂടെ അവതരിപ്പിക്കുകയാണ്. രാജ്യത്തുതന്നെ രൂപപ്പെടുത്തിയ ഏറ്റവും നൂതനമായ ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

ഗ്രാന്‍ഡ് മഹോത്സവ് ഓഫര്‍ എല്ലാ വോള്‍ട്ടാസ് സ്റ്റോറുകളിലും www.voltaslounge.com എന്ന ഓണ്‍ലൈന്‍ വെബ്സ്റ്റോറിലും നവംബര്‍ 10 വരെ ലഭ്യമാണ്. ഇപ്പോള്‍ വോള്‍ട്ടാസിന് 170 എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളാണുള്ളത്. 2022 സാമ്പത്തികവര്‍ഷത്തിന്‍റെ അവസാനത്തോടെ കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.