പേരുമാറ്റത്തിന് പിന്നാലെ സക്കർബർഗിന് വൻ തിരിച്ചടികൾ

google news
facebook
 

ഫേസ്ബുകിന്റെ റീബ്രാൻഡിങ്ങിനും സിഇഒ മാർക് സകർബർഗിനുമെതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി ഫ്രാൻസസ് ഹോഗൻ.ഫേസ്ബുകിന്റെ ആഭ്യന്തര പ്രവർത്തനരീതിയെക്കുറിച്ചുള്ള റിപ്പോർട്ട്  പുറത്തുവിട്ടതിനുശേഷം, വിസിൽ ബ്ലോവറായ ഹോഗൻ നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.

സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നാണ് ഹോഗൻ പറയുന്നത്.
മാർക്ക് സകർബർഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലതെന്നും, അദ്ദേഹം സിഇഒയായി ഇരിക്കുന്നിടത്തോളം കമ്പനി ഈ രീതിയിൽ തന്നെയായിരിക്കും പ്രവർത്തിക്കുക എന്നുമാണ് ഹോഗൻറെ പരാമർശം.സുരക്ഷയെക്കുറിച്ച്‌ കൂടുതൽ ധാരണയുള്ള ഒരാൾ തലപ്പത്തേയ്ക്ക് എത്തിയാൽ  കമ്പനിക്ക് ഗുണമാകുമെന്നും പോർചുഗൽ തലസ്ഥാനമായ ലിസ്ബനിൽ നടന്ന വെബ് ഉച്ചകോടിയിൽ അവർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുകിന്റെ മാതൃക കമ്പനിയുടെ പേര് 'മെറ്റ' എന്നാക്കിയത്. സമൂഹമാധ്യമങ്ങൾ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോർട്ടുകൾ ഫേസ്ബുക് സ്ഥിരമായി അവഗണിച്ചെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെയായിരുന്നു കമ്പനി ഇനി മെറ്റ എന്നാണെന്ന് സക്കർബർഗ് അറിയിച്ചത്.ഫേയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയവ ഇനി മെറ്റ എന്ന കമ്പനിയുടെ കീഴിലായിരിക്കും ഉണ്ടാവുക.

സമൂഹമാധ്യമങ്ങളിൽ തന്നെ സക്കര്ബര്ഗിനെതിരെ ആരോപണമുണ്ട്.മെറ്റ കമ്പനിയുടെ ലോഗോ മറ്റൊരു കമ്പനിയുടെ അതെ കോപ്പിയെന്ന പറഞ്ഞു വിമർശനങ്ങൾ ഉയർന്നിരുന്നു.

============================================================================ വാര്‍ത്തകള്‍ യഥാസമയം അറിയാന്‍... Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe

Tags