ടൂറിസം മേഖലയിൽ പുത്തനുണർവ്:എംപ്​റ്റി ക്വാര്‍ട്ടര്‍ ഫെസ്റ്റിവലിന് തിരശീല വീണു

quarter fest
മ​സ്ക​ത്ത്​: ടൂ​റി​സം രം​ഗ​ത്ത്​ പു​ത്ത​നു​ണ​ര്‍​വ്​ പ​ക​ര്‍​ന്ന്​ എം​പ്​​റ്റി ക്വാ​ര്‍​ട്ട​ര്‍ ഫെ​സ്റ്റി​വ​ലി​​ന്‍റെ ആ​ദ്യ​പ​തി​പ്പി​ന്​ പ​രി​സ​മാ​പ്തി​യാ​യി.കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ സം​ഘ​ടി​പ്പി​ച്ച ഫെ​സ്റ്റി​വ​ല്‍ മ​രു​ഭൂ​മി​യി​ലെ ജീ​വി​ത​ശൈ​ലി​യും സം​സ്കാ​ര​വും സ​ഞ്ചാ​രി​ക​ള്‍​ക്ക്​ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മാ​യി.

17 ദിവസം നീണ്ടുനിന്ന ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ തും​റൈ​ത്ത്​ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു  പ​രി​പാ​ടി. ​
 പാ​രാ​ഗ്ലൈ​ഡി​ങ്, സാ​ന്‍​ഡ് ബോ​ര്‍​ഡി​ങ്, ഒ​ട്ട​ക- കു​തി​ര സ​വാ​രി, മോ​ട്ടോ​ര്‍ ബൈ​ക്ക് റേ​സി​ങ്, മ​റ്റ്​ സാ​ഹ​സി​ക ഇ​ന​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.

പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യം വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ്വ​കാ​ര്യ ക​മ്ബ​നി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വൃ​ക്ഷ​ത്തൈ ന​ടീ​ല്‍, ശു​ചി​ത്വ കാ​മ്ബ​യി​ന്‍ തു​ട​ങ്ങി​യ​വ​യോ​ടെ​യാ​യി​രു​ന്നു സ​മാ​പ​നം.

ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വി​നി​യോ​ഗി​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു എം​പ്റ്റി ക്വാ​ര്‍​ട്ട​ര്‍ ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​ദ്യ പ​തി​പ്പി​ലൂ​ലെ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ഹെ​റി​റ്റേ​ജ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഖാ​ലി​ദ് അ​ബ്ദു​ല്ല അ​ല്‍ അ​ബ്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്നും അ​ക​ത്ത്​ നി​ന്നു​മു​ള്ള നി​ര​വ​ധി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നും ഫെ​സ്റ്റി​വ​ലി​ലൂ​ടെ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.