യാത്രകളിൽ ഹോട്ടൽ സൗകര്യങ്ങൾ ശ്രദ്ധിക്കണം

hotel booking

പല അത്ഭുതകരമായ ഹോട്ടലുകളും നല്ല നിരക്കില്‍ മികച്ച താമസസൗകര്യം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇതിനു വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.യാത്ര പ്ലാന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന കൂടെ റൂമും ബുക്ക് ചെയ്യാം.

ഓണ്‍ലൈനായി റൂം ബുക്ക് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യം മുന്‍പ് ആ സൗകര്യം ഉപയോഗിച്ചവര്‍ നല്കിയ റിവ്യൂ പരിശോധിക്കലാണ്. ഒരു ഹോട്ടലിനെക്കുറിച്ചും അവര്‍ നല്കുന്ന സേവനങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് അറിയുവാന്‍ സാധിക്കും. ഹോട്ടല്‍ അവലോകനങ്ങള്‍ താരതമ്യം ചെയ്യുന്നത് നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമായ ചിത്രം നല്‍കും. ഇതിന് കുറച്ച്‌ സമയമെടുത്തേക്കാം, പക്ഷേ ഉറപ്പിക്കാന്‍ ഇതിലും മികച്ച മാര്‍ഗമില്ല. നിങ്ങളുടെ സംശയങ്ങള്‍ റിവ്യൂ നല്കിയവരോട് നേരിട്ട് ചോദിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

പലപ്പോഴും ചിത്രങ്ങള്‍ നമ്മെ വളരെയധികം തെറ്റിദ്ധരിപ്പിക്കാറുണ്ട്. നേരി‌ട്ട് പരിചയമുള്ള ഹോട്ടലോ അല്ലെങ്കില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലോ ആണെങ്കില്‍ മാത്രം ചിത്രങ്ങളെ കണ്ണുംപൂട്ടി വിശ്വസിക്കാം. അല്ലാത്ത പക്ഷം ഈ ഫോട്ടോകള്‍ നിങ്ങളുടെ പ്രതീക്ഷയെയും യാത്രകളെയും മൊത്തത്തില്‍ തകര്‍ക്കുകയും ചെയ്തേക്കാം.

luxury

വെബ്‌സൈറ്റുകളിലെ ഓണ്‍ലൈന്‍ ചിത്രങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്, അതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും മുഴുവന്‍ സത്യവും ലഭിക്കില്ല. ചിലപ്പോള്‍ കാര്യങ്ങള്‍ മനോഹരവും അതിശയകരവുമായി തോന്നിയേക്കാം, എന്നാല്‍ യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായിരിക്കും. ഇങ്ങനെ റിസ്ക് എടുക്കുന്നതിനു മുമ്ബായി മുന്‍പ് അവിടെ താമസിച്ചവരുമായോ നേരിട്ടോ അന്വേഷിച്ച്‌ കാര്യങ്ങള്‍ ഉറപ്പു വരുത്തുക.

ഹോട്ടല്‍ നിങ്ങള്‍ മുടക്കുന്ന തുകയ്ക്ക് നല്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി മാത്രം ബുക്ക് ചെയ്യുക. ഏറ്റവും കുറഞ്ഞ ചില സൗകര്യങ്ങള്‍ നല്കുവാന്‍ ഹോട്ടുലുകള്‍ ബാധ്യസ്ഥരാണെങ്കില്‍ പോലും അതില്‍ വീഴ്ചകാണിക്കുന്നവരും ഉണ്ട്. ഓരോ ഹോട്ടല്‍ വെബ്‌സൈറ്റിലും അവരുടെ സൗകര്യങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, അതിനാല്‍ നിങ്ങള്‍ അവ പരിശോധിക്കുന്നുക. തണുപ്പ് കാലത്ത് യാത്ര പോയി ഹോട്ടല്‍ ബുക്ക് ചെയ്യുമ്ബോള്‍ ചൂടുവെള്ളത്തിന് പ്രത്യേക ചാര്‍ജ് ഈടാക്കുന്നതുപോലുള്ള സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ ഹോട്ടല്‍ നല്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് ബുക്കിംഗുമായി മുന്നോട്ട് പോകുന്നതിന് മുമ്ബ് നിങ്ങള്‍ അത് അറിഞ്ഞിരിക്കണം.

ഹോട്ടല്‍ ബുക്ക് ചെയ്യുമ്ബോള്‍ നഗരത്തോട് ചേര്‍ന്നോ അല്ലെങ്കില്‍ നിങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന ഇടങ്ങളോട് ചേര്‍ന്നുള്ളത് ബുക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നിങ്ങളെ അത് കുഴപ്പത്തിലാക്കിയേക്കാം. ഹോട്ടലുകളില്‍ നിന്നും കൂറേ ദൂരം സഞ്ചരിച്ച്‌ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ട് മടങ്ങി വരുന്നത് പണച്ചിലവ് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കൂ‌ടാതെ, നപ്രിയ സ്ഥലങ്ങളിലും മതിയായ സുരക്ഷയുള്ള സ്ഥലങ്ങളിലും ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക.