കാ​ടിൻ്റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ ജം​ഗി​ൾ സ​ഫാ​രി പു​ന​രാ​രം​ഭി​ക്കു​ന്നു

travel
അ​തി​ര​പ്പി​ള്ളി: ജം​ഗി​ൾ സ​ഫാ​രി പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷ​മാ​യി മു​ട​ങ്ങി​യ അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ, തു​മ്പൂ​ർ​മു​ഴി ഡി.​എം.​സി​യു​ടെ മ​ല​ക്ക​പ്പാ​റ ജം​ഗി​ൾ സ​ഫാ​രി ശ​നി​യാ​ഴ്​​ച​യാ​ണ്​ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട മ​ഴ​ക്കാ​ടു​ക​ളാ​യ വാ​ഴ​ച്ചാ​ൽ, ഷോ​ള​യാ​ർ വ​ന​മേ​ഖ​ല​യി​ലൂ​ടെ 90 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണ്​ യാ​ത്ര. ഒ​മ്പ​തി​ന്​ രാ​വി​ലെ എ​ട്ടി​ന്​ ചാ​ല​ക്കു​ടി പി.​ഡ​ബ്ല്യു.​ഡി റ​സ്​​റ്റ്​ ഹൗ​സി​ൽ​നി​ന്നാ​ണ്​ ആ​രം​ഭം.

തു​മ്പൂ​ർ​മു​ഴി ഉ​ദ്യാ​നം, അ​തി​ര​പ്പി​ള്ളി, ചാ​ർ​പ്പ, വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പെ​രി​ങ്ങ​ൽ​കു​ത്ത്, ഷോ​ള​യാ​ർ ഡാ​മു​ക​ൾ, ആ​ന​ക്ക​യം, വാ​ച്ച് ട​വ​ർ എ​ന്നി​വ​യും സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​ണാം. തേ​യി​ല തോ​ട്ട​ങ്ങ​ൾ നി​റ​ഞ്ഞ മ​ല​ക്ക​പ്പാ​റ ഹി​ൽ സ്​​റ്റേ​ഷ​നാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ശീ​തീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഭ​ക്ഷ​ണം അ​ട​ക്ക​മാ​ണ്​ യാ​ത്ര. ഗൈ​ഡിൻ്റെ  സേ​വ​ന​വും ല​ഭ്യ​മാ​ണ്. ഒ​രാ​ൾ​ക്ക് 1200 രൂ​പ​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. പ്ര​വേ​ശ​ന പാ​സ്, കു​ടി​വെ​ള്ളം, ബാ​ഗ്, കി​റ്റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ് നി​ര​ക്ക്. താൽപര്യം ഉള്ളവർക്ക് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാം. ന​മ്പ​ർ: 0480 2769888, 9497069888.