ഇരുണ്ട വഴിയിലൂടെ കാട് കയറി പോകാം തേൻപാറയിലേക്ക്

thenpara
നീണ്ട എട്ടുവര്‍ഷങ്ങളായി സഞ്ചാരികളുടെ കാല്പ്പാടുകള പതിയാത്ത ഒരു കാടും അവി‌ടുത്തെ മലകളും.കുറ്റിച്ചെടികളും കാട്ടുചെടികളും വകഞ്ഞുമഞ്ഞി, ആര്‍ത്തലച്ചു പാല്‍പോലെ പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കണ്‍നിറയെ കണ്ട് കുറേ നടക്കണം.പശ്ചിമഘട്ട കുന്നുകളിലെ തേന്‍പാറയെന്ന സ്വര്‍ഗ്ഗത്തിലേക്കാണ് ആ നീണ്ട യാത്ര എത്തിക്കുന്നത്.

തുഷാരഗിരിയിലെ ഒന്നാം വെള്ളച്ചാട്ടം കഴിഞ്ഞെത്തുന്നത് തേൻപാറയിലേക്കുള്ള വഴിയിലാണ്.കാടിനുള്ളിലൂടെ കല്ലിലും മുള്ളിലും ചവിട്ടി തെന്നിവീഴാതെ വന്യത നിറഞ്ഞ കാഴ്ചകള്‍ കണ്ടു തന്നെ യാത്ര ആരംഭിക്കാം.2897 അടിയാണ് തേന്‍പാറയുടെ സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം.

ഒരു കാലത്തെ ഏറ്റവും വിവാദമായ ജീരക്പാറ വനംകയ്യേറ്റം നട്ന് പ്രദേശമാണിത്. ഇവിടുത്തെ 110 ഏക്കര്‍ സ്ഥലം കയ്യേറി നടത്തിയ കൃഷിയെല്ലാം വനംവകുപ്പ് ഒഴിപ്പിച്ചത് 2000 ല്‍ ആയിരുന്നു. അതിനുശേഷം ഇവിടം വീണ്ടും കനത്ത കാടായി മാറിക്കഴിഞ്ഞു. ഇവിടുത്തെ കുളം ഇന്ന് ആനക്കൂട്ടങ്ങള്‍ വെള്ളംകുടിക്കുവാനെത്തുന്ന ഇടമാണ്.

thusharagiri

 താഴ്വാരം കടന്ന് കാ‌ട്ടിനുള്ളിലൂടെ പോകുമ്ബോള്‍ എത്തിച്ചേരുന്നത് പാറക്കെട്ടിനു നടുവിലെ വെള്ളച്ചാ‌ട്ടത്തിലേക്കാണ്. ദൂരെ നിന്നു തന്നെ ഇതിന്റെ ഹുങ്കാര സ്വരം കേള്‍ക്കാം. രണ്ടുവശത്തും നീണ്ടു കിടക്കുന്ന പാറകള്‍ക്കു നടുവിലായി താഴ്ന്നു കിടക്കുന്നിടത്തുകൂടി വെള്ളമൊഴുകി വരുന്ന കാഴ്ച കണ്ടാല്‍ തോണിയു‌ടെ അകംഭാഗമാണെന്നേ പറയൂ. അങ്ങനെയാണ് ഇവിടം തോണിക്കയം എന്നറിയപ്പെട്ടു തുടങ്ങിയത്.

കുളിരുന്ന വെള്ളവുമായൊഴുകുന്ന കുഞ്ഞ് അരുവികള്‍ ധാരാളമുണ്ട് വഴിയിലെമ്ബാടും.. ഇചുവരെ നടന്ന ദൂരം കണക്കു കൂട്ടുകയാണെങ്കില്‍ അഞ്ച് കിലോമീറ്ററോളം ആയിട്ടുണ്ടാവും. ഇനി അവസാനത്തെ പാറയാണ് കയറുവാനുള്ളത്. കാടു തീരുന്നിടത്തു നിന്നും മുകളിലേക്കുളള പാറ,തേൻപാറ...വെയിലാണ് കാലാവസ്ഥയെങ്കിലും അതറിയാത്ത വിധത്തില്‍ തണുപ്പിച്ചു നിര്‍ത്തുന്ന പാറ... ഓടിച്ചെല്ലാമെന്നു കരുതേണ്ട... പാറയുടെ അങ്ങേയറ്റത്ത് ആഴമകാണാത്ത കൊക്കയാണ് കാത്തിരിക്കുന്നത്. തേന്‍പാറയുടെ കാഴ്ചകള്‍ ഇവിടെ തീരുകയാണ്. തേനെടുക്കുവാനായി കാട്ടിനുള്ളില്‍ കയറിയിരുന്ന ആദിവാസികള്‍ ഈ പാറയിലായിരുന്നു തമ്ബടിച്ചിരുന്നത്. അങ്ങനെയാണ് ഇവിടം തേന്‍പാറയെന്ന് അറിയപ്പെട്ടത് എന്നാണ് കരുതുന്നത്.

കയറ്റം കയറി വന്നതിനാല്‍ ഇനി താഴേക്കുള്ളതെല്ലാം ഇറക്കമാണ്. അല്പം സാഹസികം തന്നെയാണ് ഈ ഇറക്കം. പാറകളില്‍ പിടിച്ചും വള്ളികളില്‍ തൂങ്ങിയുമെല്ലാം താഴേക്ക് ഇറങ്ങാം. വെള്ളച്ചാട്ടങ്ങളും അരുവികളിമെല്ലാം വഴിയില്‍ കാണാം.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് തേന്‍പാറയിലേക്ക് പോകുവാന്‍ അനുമതിയുള്ളത്.