അവിസ്മരണീയ കാഴ്ചയൊരുക്കുന്ന യൂറോപ്,ബസലിക്കയും മൊണാലിസയുടെ ലൂവ്രെ മ്യൂസിയവും

lowey
ഐഫല്‍ ടവര്‍

സഞ്ചാരികളും ചരിത്രകാരന്മാരും കണ്ട് അത്ഭുതപ്പെടേണ്ട നാടുകളിലൊന്നാണ് യൂറോപ്പ്. അതിശയിപ്പിക്കുന്ന കണക്കില്ലാത്ത കാഴ്ചകളാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ യാത്രികരെ കാത്തിരിക്കുന്നത്.ഫ്രാന്‍സിന്‍റെ അടയാളമാണ് ഐഫല്‍ ടവര്‍. ലോകത്തിലെ ഏറ്റവും പ്രത്യേകതകളുള്ള നിര്‍മ്മാണ് വിസ്മയമായാണ് ഇതിനെ കണക്കാക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കാനിരുന്ന പാരീസില്‍ 1889-ല്‍ നടന്ന എക്‌സ്‌പോസിഷന്‍ യൂണിവേഴ്‌സലിനായി ഗുസ്‌റ്റേവ് ഈഫല്‍ എന്ന വിദഗ്ദനായ എന്‍ജിനീയര്‍ നിര്‍മ്മിച്ചതാണ് ഈഫല്‍ ടവര്‍. 

2 വര്‍ഷവും 2 മാസവും 5 ദിവസവും കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഐഫല്‍ ടവറിന്‍റെ നിര്‍മ്മിതിയുടെ ലക്ഷ്യം ലോകത്തിനു മുന്നില്‍ ഫ്രാന്‍സിന്റെ കഴിവുകളെ കാണിക്കുക എന്നതായിരുന്നു.കാറ്റലോണിയയിലെ ബാഴ്‌സലോണയിലെ ഐക്‌സാംപിള്‍ ഡിസ്ട്രിക്ടിലുള്ള ഒരു വലിയ പൂര്‍ത്തിയാകാത്ത മൈനര്‍ ബസിലിക്കയാണ് സഗ്രഡ ഫാമിലിയ എന്നും അറിയപ്പെടുന്ന ബസിലിക്ക ഡി ലാ സഗ്രഡ ഫാമിലിയ. ആര്‍ട്ട് നോവൗ, കറ്റാലന്‍ മോഡേണിസം, സ്പാനിഷ് ലേറ്റ് ഗോതിക് ഡിസൈന്‍ എന്നിവയുടെ ഘടകങ്ങള്‍ സംയോജിപ്പിച്ച്‌ നിര്‍മ്മിച്ച ആന്റണി ഗൗഡിയുടെ തനതായ ശൈലിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് സഗ്രഡ ഫാമിലിയ.

basalika

രൂപതാ വാസ്തുശില്പിയായ ഫ്രാന്‍സിസ്കോ ഡി പോള ഡെല്‍ വില്ലാറിന്റെ ഒരു പദ്ധതിയുടെ കീഴിലാണ് ഇതിന‍റെ നിര്‍മ്മാണം ആരംഭിച്ചതെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ആന്റണി ഗൗഡിയാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. 1984-ല്‍ ലാ സഗ്രാഡ ഫാമിലിയയെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി തിരഞ്ഞെടുത്തു.ലണ്ടന്‍റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളില്‍ ഒന്നാണ് തേംസ് നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ടവര്‍ ബ്രിഡ്ജ്. ലണ്ടന്‍ ടവറിന് സമീപം സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ടവര്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്നത്. പാലത്തിന്‍റെ നിയോ-ഗോതിക് വാസ്തുവിദ്യ ഏറെ പ്രസിദ്ധമാണം. 1886 ല്‍ ആരംഭിച്ച നിര്‍മ്മാണം 1894 ല്‍ പൂര്‍ത്തിയായി തുറന്നുതൊടുത്തപ്പോള്‍ ലോകത്തിലെ ഏറ്റവും ആധുനികമായ ബാസ്‌ക്യൂള്‍ പാലമായിരുന്നു അത്.

ഇറ്റലിയിലെ റോം നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള ആംഫിതിയേറ്ററാണ് കൊളോസിയം.ഫ്ലാവിയന്‍ ആംഫിതിയേറ്റര്‍ എന്നും ഇത് അറിയപ്പെടുന്നു. കോണ്‍ക്രീറ്റും കല്ലും കൊണ്ട് നിര്‍മ്മിച്ച ഇത് റോമന്‍ സാമ്രാജ്യത്തിലെ ഏറ്റവും വലിയ ആംഫി തിയേറ്ററായിരുന്നു, ഇത് റോമന്‍ വാസ്തുവിദ്യയുടെയും എഞ്ചിനീയറിംഗിന്റെയും ഏറ്റവും മികച്ച സൃഷ്ടികളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ആംഫി തിയേറ്ററാണിത്. 80000 വരെ കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. എ ഡി 80 ല്‍ ആണിത് നിര്‍മ്മിക്കുന്നത്. വലിയ ജനക്കൂട്ടത്തിന് മുന്നില്‍ ഗ്ലാഡിയേറ്റര്‍മാര്‍ പോരാടിയ സ്ഥലമായിരുന്നു ഇത്.