സഞ്ചാരികളിൽ തരംഗമാവുന്ന ഉംഗോട്ട് നദി

Umgot
നദിയുടെ അടിത്തട്ടിലെ മണലും കല്ലും പോലും വളരെ കൃത്യമായി കാണുന്നത്രയും ശുദ്ധം!ബോട്ടില്‍ പോകുന്നവരെ നോക്കുകയാണെങ്കില്‍ വായുവില്‍ പറക്കുകയാണെന്നെ പറയൂ... ഇത് നമ്മുടെ ഉംഗോട്ട് നദി.

സഞ്ചാരികള്‍ക്കായി മേഘാലയ ഒരുക്കിയിരിക്കുന്ന അത്ഭുതങ്ങളില്‍ പ്രധാനിയാണ് ദാവ്ക് അഥവാ ഉംഗോട്ട് നദി. തലസ്ഥാനമായ ഷില്ലോങില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയായാണ് ദ‌വ്കി സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് വെറും ര‌ണ്ട് കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. വെസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലാണ് നദിയുളളത്.

umngot

ഇന്ന് ഇന്ത്യയിലെ നദികളില്‍ ഏറ്റവും വൃത്തിയുളള നദികളില്‍ ഒന്നായാണ് ഉംഗോട്ട് നദി അറിയപ്പെടുന്നത്. ദവ്കിയിലെ ഏറ്റവും മനോഹരമായ കാഴ്ചയായാണ് ഇതിനെ സഞ്ചാരികള്‍ കണക്കാക്കുന്നത്. മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന തൊഴില്‍. അതിനാല്‍ തന്നെ ഉംകോട്ട് നദിയില്‍ നിരവധി മത്സ്യബന്ധന ബോട്ടുകള്‍ കാണാന്‍ കഴിയും.

Umngot

നദിയുടെ ഒരു വശത്ത് ജയന്തിയ കുന്നുകളും ഖാസി കുന്നുകളും അതിര്‍ത്തി തീര്‍ക്കുന്നു. അതേസമയം അപ്പുറത്തേ വശം ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയായി നിലകൊ‌ള്ളുന്നു. 1932ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിക്കപ്പെ നദിക്ക് കുറുകയുള്ള തൂക്ക് പാലമാണ് ഇന്ത്യയേയും ബംഗ്ലാദേശിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശിലേക്കുള്ള കവാടം എന്ന നിലയിലാണ് പണ്ടു മുതല്‍ തന്നെ ദാവ്കി അറിയപ്പെടുന്നത്. കല്‍ക്കരി ഖന‌നത്തിനും ബാംഗ്ലാദേശിലേക്കുള്ള ചുണ്ണാമ്ബ് കല്ല് കയറ്റുമതിക്കും പ്രസിദ്ധമായ ഇവിടം വഴി മാത്രമേ ബംഗ്ലാദേശില്‍ റോഡ് മാര്‍ഗം എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.