കൊവിഡ് കാലത്തെ യാത്രകളില്‍ യാത്രാ ഇന്‍ഷുറന്‍സ്

travel
എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചുവെങ്കിലും ഏറ്റവുമധികം പണി കിട്ടിയത് യാത്രാ മേഖലയ്ക്കായിരുന്നു. അണുബാധയുടെ വ്യാപനം തടയാന്‍ വ്യാപകമായ ലോക്ക്ഡൗണ്‍ ലോകമെമ്ബാടുമുള്ള യാത്രകള്‍ക്ക് വിലക്ക് തീര്‍ത്തു. കൊറോണ പോസിറ്റീവ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതോടെ കാര്യങ്ങള്‍ ക്രമേണ സാധാരണ നിലയിലേക്ക് വന്നപ്പോഴാണ് ഇപ്പോള്‍ ഒമിക്രോണിന്‍റെ വ്യാപകമായ വരവ് 

ചെറിയ തോതില്‍ യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ നിരവധി യാത്രാ പദ്ധതികള്‍ റദ്ദാക്കപ്പെട്ടതിനാല്‍, യാത്രാ അവസരങ്ങള്‍ നഷ്‌ടപ്പെടുത്താന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചുവെങ്കിലും ഏറ്റവുമധികം പണി കിട്ടിയത് യാത്രാ മേഖലയ്ക്കായിരുന്നു. അണുബാധയുടെ വ്യാപനം തടയാന്‍ വ്യാപകമായ ലോക്ക്ഡൗണ്‍ ലോകമെമ്ബാടുമുള്ള യാത്രകള്‍ക്ക് വിലക്ക് തീര്‍ത്തു.

കൊറോണ പോസിറ്റീവ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായതോടെ കാര്യങ്ങള്‍ ക്രമേണ സാധാരണ നിലയിലേക്ക് വന്നപ്പോഴാണ് ഇപ്പോള്‍ ഒമിക്രോണിന്‍റെ രംഗപ്രവേശനം. ചെറിയ തോതില്‍ യാത്രാ നിയന്ത്രണങ്ങളും വിലക്കുകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ നിരവധി യാത്രാ പദ്ധതികള്‍ റദ്ദാക്കപ്പെട്ടതിനാല്‍, യാത്രാ അവസരങ്ങള്‍ നഷ്‌ടപ്പെടുത്താന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കൊവിഡിനെക്കുറിച്ചുള്ള ഭയം മൂലം ബുക്ക് ചെയ്ത യാത്ര റദ്ദാക്കുന്നവരും നമുക്കിടയിലുണ്ട്. പാന്‍ഡെമിക്കിനെക്കുറിച്ചുള്ള ഭയം റദ്ദാക്കാന്‍ മതിയായ കാരണമാണെന്ന് കരുതി നിങ്ങള്‍ യാത്രയും ഇന്‍ഷുറന്‍സും എടുക്കുകയാണെങ്കില്‍ അതിനെക്കുറിച്ച്‌ മുന്‍കൂട്ടി തിരക്കിയശേഷം മാത്രം ചെയ്യുന്നതായിരിക്കും നല്ലത്. കാരണം കൊവിഡ് ഭയം എന്നത് ഒരിക്കലും മിക്ക കമ്ബനികളും യാത്ര റദ്ദാക്കുവാനുള്ള ഒരു കാരണമായി കരണക്കാക്കുന്നില്ല.

എന്നിരുന്നാലും വേറെയും രണ്ട് വഴികള്‍ യാത്ര റദ്ദാക്കുവാന്‍ ലഭ്യമായിട്ടുണ്ട്. എയര്‍ലൈനുകള്‍ വഴി തന്നെ നിങ്ങളുടെ യാത്രാ പദ്ധതികള്‍ മാറ്റുക അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും കാരണങ്ങള്‍ എടുത്ത് യാത്ര റദ്ദാക്കാം.
നിലവിലെ കൊവിഡ് സാഹചര്യത്തില്‍ മിക്ക വിമാനക്കമ്ബനികളും അവരുടെ റദ്ദാക്കല്‍ നയങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയിട്ടുണ്ട്. പല പ്രമുഖ വിമാനക്കമ്ബനികളും സാധാരണ നിരക്കുകളൊന്നുമില്ലാതെ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു. പല എയര്‍ലൈനുകളും രണ്ട് വര്‍ഷത്തേക്ക് യാത്രാ ക്രെഡിറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.