യാത്രകൾ അനവധി,കുറഞ്ഞ ചിലവിൽ താമസിച്ച് ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങൾ

utharakhand
യാത്രയിൽ ഏറ്റവും കൂടുതൽ ഊന്നൽ കൊടുക്കേണ്ടതും ബഡ്ജറ്റ് അധികമാവുന്നതും താമസ സൗകര്യങ്ങൾക്കാണ്.എവിടെയൊക്കെയാണ് കുറവ്,സമാധാനപരമായി താമസിക്കാവുന്ന ഇടമാണോ എന്നൊക്കെ ഒരുപാട് ചർച്ചകൾക്കൊടുവിലാണ് ഏതെങ്കിലും ഒന്നിൽ തീരുമാനമാവാറുള്ളത്.ഇത് നേരത്തെ അറിഞ്ഞുകൊണ്ട് പോകുന്നത് കുറച്ചുകൂടെ നല്ലതാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആശ്രമങ്ങളും മറ്റുമായി സൗജന്യ താമസമോ അല്ലെങ്കിൽ കുറഞ്ഞ ചിലവിലുള്ള താമസമോ ലഭിക്കുന്ന സ്ഥലങ്ങള്‍ ഒരുപാടുണ്ട്. ഹോട്ടലിലെല പോലുള്ള സൗകര്യങ്ങള്‍ ഒന്നും ലഭിക്കുകയില്ലെങ്കിലും ബജറ്റ് യാത്രയില്‍ ഇത് നിങ്ങള്‍ക്ക് വളരെ സഹായകമാകും എന്നതില്‍ സംശയം വേണ്ട. സൗജന്യമായി അല്ലെങ്കില്‍ വളരെ നാമമാത്രമായ വിലകളില്‍ താമസിക്കാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ നോക്കാം.

ഗോവിന്ദ് ഘട്ട് ഗുരുദ്വാര, ഉത്തരാഖണ്ഡ്

ഹേമകുണ്ഡ് സാഹിബിലേക്കോ മലയോര താഴ്‌വരയിലേക്കോ യാത്ര ചെയ്യുകയാണെങ്കിലോ, വാഹന ഗതാഗതയോഗ്യമായ റോഡ് അവസാനിക്കുന്ന സ്ഥലമാണ് ഗോവിന്ദ് ഘട്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയുടെ കീഴിലാണ് ഇതുള്ളത്. , തീര്‍ഥാടകരും ട്രക്കര്‍മാരും പലപ്പോഴും സന്ദര്‍ശിക്കുന്ന സ്ഥലമാണിത്. ഇവിടുത്തെ ഗോവിന്ദ് ഘട്ട് ഗുരുദ്വാര അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

ഈ ഗുരുദ്വാര യാത്രക്കാരെ സൗജന്യമായി താമസിക്കാന്‍ അനുവദിക്കുന്നു. .ഇവിടെ നിന്നുള്ള കാഴ്ചകള്‍ അതിശയിപ്പിക്കുന്നതാണ്.പിറ്റേന്ന് രാവിലെ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് മുമ്ബ് രാത്രി ഇവിടെ തങ്ങാനാണ് യാത്രക്കാര്‍ ഇഷ്ടപ്പെടുന്നത്. ഗുരുദ്വാര സൗജന്യ ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു.

ഗുജറാത്തിലെ ദ്വാരകയില്‍ വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും സൗജന്യ താമസവും ഭക്ഷണവും പ്രദാനം ചെയ്യുന്ന ഗുരുദ്വാരയാണ് ഗുരുദ്വാര ഭായ് മോഹകം സിംഗ് ജി. വളരെയധികം വൃത്തിയില്‍ സംരക്ഷിക്കപ്പെടുന്ന സ്ഥലമായതിനാല്‍ രാത്രി ചെലവഴിക്കാന്‍ പറ്റിയ സ്ഥലമായിരിക്കും ഇത്.

asram

കേരളത്തിലെ ഒരു ആശ്രമത്തില്‍ സഞ്ചാരികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്കുന്നു എന്നുള്ളത് പലര്‍ക്കും പുതിയ ഒരറിവ് ആയിരിക്കും. കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ആനന്ദാശ്രമം സ്ഥിതി ചെയ്യുന്നത്. 1939ല്‍ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസാണ് ഈ ആശ്രമം സ്ഥാപിച്ചത്. ധ്യാനത്തിനും ആത്മീയപഠനങ്ങള്‍ക്കും ആനന്ദാശ്രമം ഏറെ പ്രസിദ്ധമാണ്. താല്പര്യമുള്ളവര്‍ക്ക് ധ്യാനിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

kiran

ഹിമാചല്‍ പ്രദേശില്‍ സൗജന്യ താമസം ഒരുക്കുന്ന ഇടങ്ങളില്‍ ഒന്ന് ണികരണ്‍ സാഹിബ് ഗുരുദ്വാര ആണ്. ഇവിടെയുള്ള ഗുരുദ്വാര സന്ദര്‍ശകര്‍ക്ക് സൗജന്യ താമസവും പാര്‍ക്കിംഗും ഭക്ഷണവും വാഗ്ദാനം ചെയ്യുന്നു. താമസസൗകര്യം ലഭിക്കുന്നവര്‍ ഇവടെ സന്നദ്ധ സേവനം നടത്തുന്നത് വളരെയധികം പ്രോത്സാഹിപ്പിക്കപ്പെടുന്നു.ഗുരുദ്വാരയിലെ സേവകര്‍ ലങ്കാര്‍ സേവിക്കുന്നത് പോലെയുള്ള ചില അടിസ്ഥാന സേവനങ്ങള്‍ക്കായി സന്നദ്ധസേവനം നടത്താന്‍ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, നിങ്ങള്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി തിരഞ്ഞെടുത്ത് അവിടെ എളുപ്പത്തില്‍ താമസിക്കാം.