വടക്കു കിഴക്കൻ ഇന്ത്യയിലെ കാഴ്ചകൾ കാണാം

west india
വടക്കു കിഴക്കന്‍ ഇന്ത്യയിലെ ആരും കടന്നു ചെല്ലാത്ത ഇടങ്ങള്‍ തേടിപ്പോകണമെന്ന് ആഗ്രഹിച്ചിട്ടില്ലേ? കാടിനു നടുവിലെ ജീവനുള്ള പാലങ്ങള്‍ കയറി, മുന്നും പിന്നും നോക്കാതെ താഴേക്കു കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ കൊതിതീരെ കണ്ട് പച്ചപ്പും ഹരിതാഭയും പിന്നെ പ്രകൃതിയിലെ അത്ഭുതങ്ങളും കണ്ടുള്ള ഒരു യാത്ര...

സഞ്ചാരികളെ വടക്കുകിഴക്കന്‍ ഇന്ത്യയുടെ കാണാപ്പുറങ്ങള്‍ തേടിപ്പോകുവാന്‍ വിളിച്ചിരിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ ആണ്. 11 ദിവസത്തില്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ മുഴുവന്‍ കാഴ്ചകളും കണ്ടു തീര്‍ക്കുവാന്‍ സാധിക്കുന്ന രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഐആര്‍സിടിസിയുടെ നോര്‍ത്ത് ഈസ്റ്റ് ഡിസ്കവറി.

വടക്കു കിഴക്കന്‍ ഇന്ത്യയുടെ കാഴ്ചകളിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന നോര്‍ത്ത് ഈസ്റ്റ് ഡിസ്കവറി: ബിയോണ്ട് ഗുവാഹത്തി എക്സ് ഗുവഹത്തി യാത്ര 10 രാത്രിയും 11 പകലും നീണ്ടു നില്‍ക്കുന്ന യാത്രയാണ്. സഞ്ചാരികള്‍ക്ക് പലപ്പോഴും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള , വിദൂര ഇടങ്ങളിലെ വടക്കു തിഴക്കന്‍ ഇന്ത്യയെ കാണിച്ചു നല്‍കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. 

kamakhya temple

കാമാഖ്യ ദേവി ക്ഷേത്രം, കാസിരംഗ ദേശിയോദ്യാനം, കാസിരംഗ ജംഗിള്‍ സഫാരി, ജോര്‍ഹട്ട്, ടീ ഗാര്‍ഡന്‍, ഇറ്റാനഗര്‍, നഹര്‍ലാഗൂണ്‍, ദിമാപൂര്‍, കൊഹിമ, ഖോനോമ വില്ലേജ്, കുമാര്‍ഘട്ട്, ഉനകോട്ടി, അഗര്‍ത്തല, നീര്‍മഹല്‍, ബദര്‍പൂര്‍ സ്റ്റേഷന്‍ മുതല്‍ ലുംഡിംഗ് സ്റ്റേഷന്‍ വരെ റെയില്‍വേ റൂട്ടില്‍ യാത്ര, ഉമിയം തടാകം, ഷില്ലോങ്, എലിഫന്റ വെള്ളച്ചാട്ടം, നവ്ഖലികായ് വെള്ളച്ചാട്ടം, മൗസ്മൈ ഗുഹകള്‍, ലേഡി ഹൈദാരി പാര്‍ക്ക്, ലൈതുംക്ര കത്തീഡ്രല്‍ എന്നിവിടങ്ങളും അവിടുത്തെ പ്രധാന കാഴ്ചകളുമാണ് 11 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ സന്ദര്‍ശിക്കുക.

ഗുവാഹത്തിയില്‍ നിന്നും ആരംഭിക്കുന്ന യാത്രയുടെ അ‌ടിസ്ഥാന നിരക്ക് 76165 രൂപയാണ്. ഫസ്റ്റ് ക്ലാസ് എസിയില്‍ സിംഗിള്‍ കോച്ച്‌ താമസത്തിന് 105735 രൂപയും രണ്ട് പേരുടെ താമസത്തിന് 91365 രൂപയും മൂന്നു പേര്‍ ഷെയര്‍ ചെയ്യേണ്ട കോച്ചിന് 91365 രൂപയുമാണ് ചാര്‍ജ്. യാത്രയില്‍ കൂട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അധികം ചാര്‍ജ് നല്കണം. ബെഡ് ആവശ്യമുണ്ടെങ്കില്‍ 85195 രൂപയും ബെഡ് വേണ്ട എന്നുണ്ടെങ്കില്‍ 83195 രൂപയുമാണ് ചാര്‍ജ്.

സെക്കന്‍ഡ് എസിയാണ് യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതെങ്കില്‍ സിംഗിള്‍ കോച്ച്‌ താമസത്തിന് 90535 രൂപയും രണ്ട് പേരുടെ താമസത്തിന് 76165 രൂപയും മൂന്നു പേര്‍ ഷെയര്‍ ചെയ്യേണ്ട കോച്ചിന് 76165 രൂപയുമാണ് ചാര്‍ജ്. യാത്രയില്‍ കൂട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അധികം ചാര്‍ജ് നല്കണം. ബെഡ് ആവശ്യമുണ്ടെങ്കില്‍ 69995 രൂപയും ബെഡ് വേണ്ട എന്നുണ്ടെങ്കില്‍ 67995 രൂപയുമാണ് ചാര്‍ജ്.

വിനോദ സഞ്ചാര കേന്ദ്രത്തിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വരെ മാത്രമേ ബസുകള്‍ ലഭ്യമാകൂ. തീര്‍ത്ഥാടന/സ്മാരക സ്ഥലത്തെ ഏതെങ്കിലും ഓട്ടോ-റിക്ഷയുടെ ചിലവ് വിനോദസഞ്ചാരികള്‍ വഹിക്കേണ്ട വരും. ലക്ഷ്യസ്ഥാനങ്ങളിലെ സന്ദര്‍ശന വേളയില്‍ ചായ സേവനങ്ങള്‍.പോര്‍ട്ടര്‍, ലഗേജ് കൈകാര്യം ചെയ്യുന്നതിനുള്ള ചാര്‍ജുകള്‍.

ബോട്ടിംഗ്, സാഹസിക കായിക വിനോദങ്ങള്‍ തുടങ്ങിയവ, ഹോട്ടലുകളിലെ റൂം സേവനങ്ങള്‍, കാഴ്ചകള്‍, പ്രവേശനം, പ്രാദേശിക ഗൈഡുകള്‍ തുടങ്ങിയവയുടെ ചെലവ് യാത്രാപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ഡ്രൈവര്‍മാര്‍, വെയിറ്റര്‍മാര്‍, ഗൈഡുകള്‍, പ്രതിനിധികള്‍, ഇന്ധന സര്‍ചാര്‍ജ് എന്നിവയും ഒപ്പം റെഗുലര്‍ മെനുകളില്‍ ഇല്ലാത്ത അലക്കു ചെലവുകള്‍, മിനറല്‍ വാട്ടര്‍, ഭക്ഷണം, പാനീയങ്ങള്‍ എന്നിങ്ങനെയുള്ള വ്യക്തിപരമായ ചെലവുകള്‍ എന്നിവയും യാത്ര തുകയില്‍ ഉള്‍പ്പെടുന്നതല്ല.