രാജ്യത്തെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കാം

erumadam

രാജ്യത്തെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും അടുത്തറിയുക എന്നത് ഓരോ സഞ്ചാരിയുടെയും ഏറ്റവും പ്രിയപ്പെട്ട കാര്യമാണ്.എല്ലാ ഇ‌ടങ്ങളും മുഴുവനായും കണ്ടറിയുവാന്‍ സാധിക്കില്ലെങ്കിലും ഒരു സഞ്ചാരി എന്ന നിലയില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതായ കുറേ അനുഭവങ്ങളുണ്ട്.സമൃദ്ധമായ വനങ്ങള്‍ മുതല്‍ വരണ്ട മരുഭൂമികള്‍ വരെയും പര്‍വതങ്ങള്‍ മുതല്‍ ശാന്തമായ ബീച്ചുകള്‍ വരെയും ഇവിടെ കാണുവാന്‍ നിരവധി കാഴ്ചകളുണ്ട്.

ഗോവയിലെ ക്ലിഫ് ജമ്ബിങ്. ബീച്ചിന്റെയും പബ്ബിന്റെയും നൈറ്റ് ലൈഫിന്റെയും അനുഭവങ്ങള്‍ക്കപ്പുറം ഗോവയെ അറിയുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ക്ലിഫ് ജമ്ബിങ് പരീക്ഷിക്കാം. കടലിനു സമീപത്തെ പാറക്കെട്ടില്‍ നിന്നും കടലിലേക്ക് സാഹസികമായി ചാടിയിറങ്ങുന്നതാണിത്. പറയുന്നത്ര നിസാരമല്ല ഇത് ചെയ്യുന്നതെന്നും ഓര്‍മ്മിക്കുക. പാറക്കെട്ടുകള്‍, വെള്ളച്ചാട്ടങ്ങള്‍, പ്രകൃതിദത്ത കുളങ്ങള്‍ എന്നിവയും ഇവിടുത്തെ യാത്രയില്‍ സന്ദര്‍ശിക്കാം.

clif jumb

വഞ്ചിവീടും ട്രക്കിങ്ങും തേയിലത്തോട്ടങ്ങളിലെ താമസവും അങ്ങനെ അങ്ങനെ നിരവധി കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യുവാനുണ്ട്. അതിലേറ്റവും വ്യത്യസ്തം എന്നു പറയുന്നത് മരവീട്ടിലെ താമസമാണ്. മരത്തിനു മുകളില്‍ സുരക്ഷിതമായി നിര്‍മ്മിച്ച ഒരു പ്ലാറ്റ്ഫോമിനു മുകളില്‍ പണിതുയര്‍ത്തിയിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള മുറികളാണ്. കാടിനു നടുവില്‍ മരത്തിനു മുകളില്‍ താമസിക്കുന്ന ഫീല്‍ നല്കുവാന്‍ ട്രീ ഹൗസുകള്‍ക്ക് സാധിക്കും. കാടിനോടു ചേര്‍ന്നുള്ള മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മരവീടുകള്‍ താമസത്തിനായി ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്റ്റാര്‍ ഗേസിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് സ്പിതി വാലി. മാലിന്യങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ ആകാശം കാണുവാന്‍ ഇവിടം നിങ്ങളെ സഹായിക്കും. നക്ഷത്രങ്ങളെ മാത്രമല്ല, ഗാലക്സികളെയും ക്ഷീരപഥങ്ങളെയും കണ്ടെത്താന്‍ ഇവിടം നിങ്ങളെ അനുവദിക്കും.
ഒരു പൗര്‍ണ്ണമി രാത്രിയില്‍, ഒരു കൂടാരത്തില്‍ നിന്ന് അനന്തമായ നക്ഷത്രങ്ങളുള്ള നക്ഷത്രനിബിഡമായ ആകാശം വീക്ഷിക്കുന്ന അനുഭവം നിങ്ങള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.