മൺസൂൺ കാലത്ത് കേരളത്തിൽ സന്ദർശിക്കാൻ പറ്റിയ 10 സ്ഥലങ്ങൾ

അഷ്ടമുടി കായല്‍

കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായല്‍. പച്ചപ്പ് നിറഞ്ഞ മരങ്ങളാലും തെങ്ങിന്‍തോപ്പുകളാലും ചുറ്റപ്പെട്ട കൊല്ലത്തെ ഏറ്റവും പ്രശസ്തമായ സ്ഥലം. കായലിലൂടെയുളള ഹൗസ്‌ബോട്ട് യാത്ര ഏറെ കൗതുകം നിറഞ്ഞതാണ്

നീണ്ട കടല്‍ത്തീരവും നിരവധി തടാകങ്ങളും കായലുകളുമുള്ള കേരളത്തിലെ ഏറ്റവും ചെറിയ ജില്ല. ആലപ്പുഴ കായലിലൂടെ ഉളള ഹൗസ്ബോട്ട് യാത്ര ഏറെ പ്രശസ്തമാണ്. മണ്‍സൂണ്‍ കാലത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്ന്

ആലപ്പുഴ

ആലപ്പുഴ

വയനാടിന്റെ ഭൂരിഭാഗം ഭൂപ്രദേശവും വനങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. ഹില്‍ സ്റ്റേഷനുകള്‍,വന്യജീവി സങ്കേതങ്ങള്‍,നദികള്‍, അണക്കെട്ടുകള്‍,തേയിലത്തോട്ടങ്ങള്‍,ട്രെക്കിംഗ് അവസരങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍

വയനാട്

അതിരപ്പിളളി വെളളച്ചാട്ടം

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം. 81.5 അടി ആണ് ഉയരം. തൃശൂര്‍ ജില്ലയിലെ ചാലക്കുടി താലൂക്കില്‍ സ്ഥിതി ചെയ്യുന്നു.

C1650-ൽ കേളടിയിലെ ശിവപ്പ നായക ബേക്കലിൽ പണികഴിപ്പിച്ച ഒരു മധ്യകാല കോട്ടയാണ് ബേക്കൽ കോട്ട. 40 ഏക്കറിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണിത്

ബേക്കല്‍ കോട്ട

 മാരാരി ബീച്ച്

ആലപ്പുഴ നഗരത്തില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ തീരപ്രദേശം. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം

മൂന്നാര്‍

മൂന്നാര്‍

തേയിലത്തോട്ടങ്ങളുടെ നാട് എന്നറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം1600-1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. ഇരവികുളം നാഷനല്‍ പാര്‍ക്ക് മൂന്നാറിനടുത്താണ്

കാപ്പി, തേയില, ഓറഞ്ച് തോട്ടങ്ങള്‍ കൊണ്ട് സമ്പന്നമായ സ്ഥലം. നെല്ലിയാമ്പതി മലബാര്‍ വേഴാമ്പല്‍, ഇന്ത്യന്‍ മരംകൊത്തി, ചുവന്ന കാട്ടുകോഴികള്‍ തുടങ്ങി നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്

നെല്ലിയാമ്പതി കുന്നുകള്‍

നെല്ലിയാമ്പതി കുന്നുകള്‍

വര്‍ക്കല

വര്‍ക്കല

മനോഹരമായ കടല്‍ത്തീരങ്ങളാണ് പ്രത്യേകത.ലവണ ജല ഉറവ,ശിവഗിരി മഠം,വിഷ്ണു ക്ഷേത്രം,ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍,താമസ സൗകര്യങ്ങള്‍, ഒട്ടേറെ ആയുര്‍വേദ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍

തേക്കടി

തേക്കടി

ഇടുക്കി ജില്ലയിലാണ് തേക്കടി സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവും ആണ്. തടാകത്തിലെ ബോട്ടിങ്ങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.