ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുളള ദേശീയോദ്യാനം-260.1936-ല്‍ സ്ഥാപിതമായ ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അറിയപ്പെടുന്നതുമായ ദേശീയോദ്യാനമാണ്
വലിയ ഒരു കൂട്ടം കടുവകളാണ് ഇവിടെയുളളത്. ദേശീയോദ്യാനം കാട്ടുപന്നികള്‍, കുറുനരികള്‍, കഴുതപ്പുലികള്‍, മാനുകള്‍, കുറുക്കന്മാര്‍ എന്നിവയുടെ ആവാസ കേന്ദ്രമാണ്. വൈവിധ്യമാര്‍ന്ന പക്ഷികളും ഇവിടെ കാണപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സങ്കേതം വളരെ പ്രശസ്തമാണ്. 250 ഓളം പുളളിപ്പുലികള്‍ ഇവിടെ ഉണ്ട്. വ്യത്യസ്ത ഇനം പക്ഷികള്‍, വൈവിധ്യമാര്‍ന്ന ഇഴജന്തുക്കള്‍ എന്നിവയെയും പാര്‍ക്കില്‍ കാണാം.
റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ദി ജംഗിള്‍ ബുക്കിന്റെ പ്രചോദനം ഈ സ്ഥലമായിരുന്നു. കോളര്‍വാലി എന്ന പ്രശസ്ത കടുവയുടെ ആവാസകേന്ദ്രം കൂടിയായിരുന്നു ഇത്. 53-ലധികം കടുവകളാണിവിടെയുളളത്.
സത്പുര നാഷണല്‍ പാര്‍ക്കില്‍ ഏകദേശം അന്‍പതോളം കടുവകളുണ്ട്. സ്ലോത്ത് കരടികള്‍, പുള്ളിപ്പുലികള്‍, കാട്ടുപന്നികള്‍ എന്നിവയെയും ഈ മധ്യപ്രദേശ് വനത്തില്‍ കാണാം.
മഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന തഡോബ ടൈഗര്‍ റിസര്‍വിന്റെ ബഫര്‍ ഏരിയകളിലും ഉള്‍വനങ്ങളിലും ധാരാളം കടുവകളെ കാണാന്‍ സാധിക്കും. ഇവിടുത്തെ മായ എന്ന് പേരുളള കടുവ പ്രശസ്തമായ കടുവകളില്‍ ഒന്നായിരുന്നു.