ആരോഗ്യകരമായ ജീവിത ശൈലിക്ക് എട്ടുവഴികൾ

സമീകൃതാഹാരം കഴിക്കുക

ഒരു വ്യക്തിയുടെ എല്ലാ പോഷക ആവശ്യങ്ങളും നിറവേറ്റുന്ന ഒന്നാണ് സമീകൃതാഹാരം. ആരോഗ്യം നിലനിർത്താൻ മനുഷ്യർക്ക് ഒരു നിശ്ചിത അളവിലുള്ള കലോറിയും പോഷകങ്ങളും ആവശ്യമാണ്.  പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, മുട്ട തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു

ജലാംശം നിലനിർത്തുക

മിക്ക ആരോഗ്യമുള്ള ആളുകൾക്കും ദാഹം തോന്നുമ്പോഴെല്ലാം വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിച്ച് ജലാംശം നിലനിർത്താൻ കഴിയും. ചില ആളുകൾക്ക്, ഒരു ദിവസം എട്ട് ഗ്ലാസിൽ താഴെ മാത്രം മതിയാകും. എന്നാൽ മറ്റുള്ളവർക്ക് കൂടുതൽ ആവശ്യമായി വന്നേക്കാം.

പതിവായി വ്യായാമം ചെയ്യുക

ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം,  അർബുദങ്ങൾ തുടങ്ങിയ സാംക്രമികേതര രോഗങ്ങളെ തടയാനും നിയന്ത്രിക്കാനും സ്ഥിരമായ വ്യായാമം സഹായിക്കും. രക്തസമ്മർദ്ദം തടയാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും മാനസികാരോഗ്യം, ജീവിത നിലവാരം, ക്ഷേമം എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

ഉറക്കത്തിന് മുൻഗണന നൽകുക

ഉറക്കം നിങ്ങളുടെ മസ്തിഷ്‌കത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു, മതിയായ ഉറക്കം  ലഭിക്കാത്തത് നിരവധി പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ക്ഷീണം, ഊർജ്ജം കുറയൽ, ദേഷ്യം എന്നിവയ്‌ക്ക് പുറമേ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലുമുള്ള പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും.

മനഃസാന്നിധ്യം പരിശീലിക്കുക

മനഃസാന്നിധ്യം ഒരു തരം ധ്യാനമായി കണക്കാക്കാം ഇത്  പരിശീലിക്കുന്നത് ശ്വസന രീതികൾ മനസിലാക്കാനും കൂടാതെ ശരീരത്തിനും മനസ്സിനും വിശ്രമം നൽകാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന മറ്റ് പരിശീലനങ്ങൾ ഉൾപ്പെടുന്നു.

സാമൂഹിക ബന്ധങ്ങൾ വളർത്തുക

നല്ല സാമൂഹിക ബന്ധങ്ങൾ വളർത്തുന്നത് വഴി  വിശ്വാസവും നല്ല വിനിമയ മാർഗങ്ങൾ ലഭ്യമാവുകയും മാനസികാരോഗ്യം വളർത്തുകയും സന്തോഷകരവും ആരോഗ്യപരവുമായ ജീവിതം നയിക്കാനും സാധിക്കും

പതിവായുള്ള പരിശോധനകൾ

പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ പല അവസ്ഥകളും രോഗങ്ങളും നേരത്തേ കണ്ടുപിടിക്കാൻ കൃത്യമായ ആരോഗ്യ പരിശോധന സഹായിക്കും. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതി വിലയിരുത്താനും അപകടസാധ്യതയുള്ള ഘടകങ്ങൾ തിരിച്ചറിയാനും ഇത് അവസരം നൽകുന്നു.

സംസ്കരിച്ച ഭക്ഷണം ഒഴിവാക്കുക

സംസ്കരിച്ച ഭക്ഷണം ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് വലിയ രീതിയിൽ മോശമായി ബാധിക്കും. രക്തസമ്മർദ്ദം, പ്രമേഹം , കൊളസ്ട്രോൾ എന്നിവ കൂടാനും ഓർമശക്തിയെ വരെ സാരമായി ബാധിക്കാനും ഇവ കാരണമായേക്കാം.