ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആദിയോഗി ശിവ പ്രതിമ.

പശ്ചിമഘട്ടത്തിന്റെ അരുകിലായി വെള്ളിയാങ്കിരി മലനിരകളുടെ താഴ്‌വരയിലുള്ള ഈ പ്രതിമ രണ്ടു കൊല്ലം കൊണ്ട് ഡിസൈൻ ചെയ്ത് എട്ട് മാസം കൊണ്ടു നിർമ്മിച്ചതാണ്.

2017 ഫെബ്രുവരി 24 ന് മഹാശിവരാത്രിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

2017 ഫെബ്രുവരി 24 ന് മഹാശിവരാത്രിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

പ്രതിമയുടെ ഉയരം 112 അടിയാണ്.

 യോഗികളുടെ സംസ്കാരത്തിൽ സൂചിപ്പിച്ചിട്ടുള്ള 'മോക്ഷം' നേടാനുള്ള 112 മാർഗങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.

കൂടാതെ ശിവന്റെ കഴുത്തിലെ സർപ്പം പ്രകൃതിസൗഹൃദത്തിന്റെയും ജീവജാലങ്ങളോടുള്ള സഹവർത്തിത്തത്തിന്റെയും തെളിവാണെന്നാണ് വിശ്വാസം