മഞ്ജു വാര്യർക്ക് വകീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്ന മികച്ച അഭിനേത്രിയാണ് മഞ്ജു വാര്യർ 

 മഞ്ജു വാര്യരുടെ  പുതിയ ചിത്രമായ ഫൂട്ടേജ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്

'ഫൂട്ടേജ്' സിനിമ സെറ്റിൽ സംഭവിച്ച ഗുരുതരവീഴ്ച ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് നടി ശീതൾ തമ്പി

മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് കേസ്

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശീതളിന്റെ കാലിന് മാരകമായി പരുക്കേറ്റിരുന്നു

ശാരീരികവും സാമ്പത്തികവുമായ നഷ്ടത്തിന് 5.75 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്

ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നടി പറഞ്ഞു

ഫൂട്ടേജ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് മഞ്ജു വാര്യർ കൈകാര്യം ചെയുന്നത്