ഉറക്കം കുറവാണോ?

നല്ലൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ്‌ ഡിസോഡര്‍. ഇതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല

ഓര്‍മക്കുറവ് 

ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്രശ്നമാണ് ഓര്‍മക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തത് കുട്ടികളില്‍ പഠനവൈകല്യത്തിനും മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിക്കും കാരണമാകുന്നു

ശ്രദ്ധക്കുറവ്

എന്തു കാര്യം ചെയ്യുമ്പോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതിനു പിന്നിലെ വില്ലന്‍ ഉറക്കക്കുറവാണ്.

 ത്വക്ക് രോഗങ്ങള്‍ 

കടുത്ത ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയായാണ്. പകല്‍ സമയങ്ങളില്‍ ഏല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ദൂഷ്യഫലങ്ങളില്‍നിന്നു ചർമത്തെ സംരക്ഷിക്കുന്നു

ഭാരം കൂടും 

ഉറക്കക്കുറവ് ഫാറ്റ് അടിഞ്ഞു കൂടാനും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകും.

പ്രതിരോധശേഷിക്കുറവ്

 ഉറക്കക്കുറവ് അണുബാധ  പിടിപെടുന്നതിനും അമിത മൂത്രശങ്കയ്ക്കും കാരണമാകുന്നു.