അറിയാം ഇന്ത്യയിലെ മികച്ച റേറ്റഡ് വിഭവങ്ങൾ rated, taste atlas

മാംഗോ ലസ്സി

മാംഗോ ലസ്സി അടിസ്ഥാനപരമായി തൈര് അടിസ്ഥാനമാക്കിയുള്ള മാംഗോ മിൽക്ക് ഷേക്ക് അല്ലെങ്കിൽ സ്മൂത്തിയായി  കണക്കാക്കുന്നു.

മസാല ചായ

പാൽ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് തുടർന്ന് പഞ്ചസാര മധുരം ചേർത്താണ് ഇത് നിർമ്മിക്കുന്നത് . സുഗന്ധദ്രവ്യങ്ങളും മസാലകളും ഇതിൽ ഉൾപ്പെടുന്നു .

ബട്ടറി ഗാർലിക് നാൻ

ഇതിലെ ബ്രെഡ് വളരെ മൃദുവായതും അരിപ്പൊടി,വെളുത്തുള്ളി ചേർത്ത് തയ്യാറാക്കുന്നതും ആണ്.

അമൃതത്സരി കുൽച്ച

ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ കുൽച്ച, മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു തരം ഉരുണ്ട റൊട്ടിയാണ്. അമൃത്സരി കുൽച്ച എന്നാൽ തികച്ചും വ്യത്യസ്തമാണ്. എരിവുള്ള വേവിച്ച ഉരുളക്കിഴങ്ങ് നിറച്ചത്, പനീർ നിറച്ചത് എന്നിവ പോലെ ഒരു  വിഭവമാണ് ഇത്.

ബട്ടർ ചിക്കൻ

ഇന്ത്യയിലും പുറത്തും വളരെ പ്രസിദ്ധമായ ഒരു ഇന്ത്യൻ വിഭവമാണ് ബട്ടർ ചിക്കൻ.ഡൽഹിയിൽ ആണ് ഈ വിഭവം ഉത്ഭവിച്ചതെന്ന് പറയപ്പെടുന്നു.മുർഗ് മഖനി എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഹൈദരാബാദി ബിരിയാണി

അരി കൊണ്ട് ഉണ്ടാക്കിയ തെക്കെ ഇന്ത്യൻ ഭക്ഷണവിഭവമാണ് ഹൈദരാബാദി ബിരിയാണി . പ്രധാനമായും ബാസ്മതി അരി, ആട്ടിറച്ചി എന്നിവയാണ് ഇതിലെ ഘടകങ്ങൾ.

ഷാഹി പനീർ

തക്കാളി, ഉള്ളി, കശുവണ്ടി പൊടിച്ചത്,  ബട്ടർ, ക്രീം എന്നിവയോടൊപ്പം, പനീർ ക്യൂബുകളും പലതരം മസാലകളും ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.

ചോലെ ഭാതുരേ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു ഭക്ഷണ വിഭവമാണ്.  ഇത് ചന മസാലയും മൈദയിൽ നിന്ന് ഉണ്ടാക്കുന്ന വറുത്ത ബ്രെഡായ ഭാതുര / പൂരിയുടെയും  സംയോജനമാണ്..

തന്തൂരി ചിക്കൻ

ചിക്കൻ തന്തൂർ അടുപ്പിൽ പൊരിച്ചെടുത്ത ഒരു ഇന്ത്യൻ ഭക്ഷണവിഭവമാണ്.  ചിക്കൻ കട്ടിതൈരിലും, തന്തൂരി മസാലയിലും നന്നായി കുഴച്ചെടുത്താണ് ഇത് തയ്യാറാക്കുന്നത്.

കുറുമ

ദക്ഷിണേഷ്യയിലോ മധ്യേഷ്യയിലോ രൂപം കൊണ്ട ഒരു കറിയാണ് കുറുമ. തൈര്, ക്രീം, പരിപ്പ്, തേങ്ങാപ്പാൽ എന്നിവകൊണ്ടാണിത് സാധാരണയായി ഉണ്ടാക്കുന്നത്.  സസ്യാഹാരത്തിനും മാംസാഹാരത്തിനും  കുറുമകളുണ്ട്.