സാൽമൺ മത്സ്യത്തിൽ വിറ്റാമിൻ ബി 6 മാത്രമല്ല ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സാൽമൺ മത്സ്യം സഹായിക്കും.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് വാഴപ്പഴം. പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞ വാഴപ്പഴം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു
ദിവസവും വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ ഗ്യത്തിന് സഹായകമാണ്. രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിലുണ്ട്.
മാതളനാരങ്ങയിൽ പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദത്തെ മെച്ചപ്പെടുത്തി ഹൃദയത്തിന്റെ ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു.