അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ഈ ഒമ്പത് വഴികള്‍

അസിഡിറ്റിയെ തടയാന്‍ ആദ്യം ചെയ്യേണ്ടത് കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്

ധാരാളം വെള്ളം കുടിക്കുക

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക

ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവര്‍ക്ക് നല്ലത്

കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക

ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കാം

പച്ചക്കറികളും സുഗന്ധവ്യഞ്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഇത്തരം ദഹന പ്രശ്നങ്ങളെ അകറ്റാന്‍ ഗുണം ചെയ്യും